KERALANEWS

പുഴയിലിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി; കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

തൃശ്ശൂർ: ആറാട്ടുപുഴ മന്ദാരക്കടവിൽ പുഴയിലിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ​ഗൗതം (14), ഷിജിൻ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. പുഴയിൽ കൈയും കാലും കഴുകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

സമീപത്തുള്ള ​ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാൽ കഴുകാൻ വേണ്ടി മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നാട്ടുകാരടക്കമുള്ളവർ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close