INSIGHTKERALANEWS

ഇന്ത്യയുടെ ഓസ്കാർ എൻട്രി “കുഴങ്ങൾ”കാണാൻ ഗ്രാമത്തിൽ നിന്നും ബാല താരവും അമ്മയും

​എ.ചന്ദ്രശേഖര്‍

ഇന്ത്യയുടെ ഓസ്കർ എൻട്രിയാണ് തമിഴ് ചിത്രമായ “കുഴങ്ങൾ’. സംവിധായകൻ വിനോദ് രാജിന്റെ ഈ കുഞ്ഞു സിനിമ നിർമിച്ചത് ചില്ലറക്കാരല്ല. സാക്ഷാൽ നയൻതാരയും പ്രതിശ്രുത വരൻ സംവിധായകൻ വിഘ്നേഷ് ശിവനും ചേർന്നാണിത് നിർമ്മിച്ചത്. കടുത്ത ജീവിതദുരിതത്തിനും കഷ്ടപ്പാടിനും ഫലമുണ്ടായതിൽ ഈശ്വരൻ നന്ദി പറയുകയാണ് വിനോദ് രാജിന്റെ അമ്മ ശാന്തി. തമിഴ്നാട്ടിലെ മധുരയിലെ ഉൾനാടൻ ഗ്രാമമായ മരുതയിൽ നിന്ന് വിമാനമേറി ശാന്തി ഗോവയിലെത്തിയത് ചിത്രത്തിലെ ബാലനടനോടൊപ്പം മകന്റെ സിനിമ കാണാനാണ്.

പതിനൊന്നു വയസായപ്പോഴാണ് വിനോദ് രാജിന്റെ അപ്പൻ പഴനി മരിച്ചത്. മൂന്നു പെൺമക്കളെയും മകനെയും വളർത്തി വലുതാക്കാൻ അവർ പെടാത്ത പാടില്ല.റോഡരികിൽ ഇഡ്ഡലി വിറ്റാണ് മക്കളെ പഠിപ്പിച്ചത്. 15 വർഷമായി മകൻ സിനിമയിലാണ് എന്നല്ലാതെ എന്തു ചെയ്യുന്നു എന്നറിയില്ലായിരുന്നു ശാന്തിക്ക്. എന്നാർ വൈകിയാണെങ്കിലും അവന്റെ കഷ്ടപ്പാടന് ഫലം ഉണ്ടായതിൽ ദൈവത്തോടും മറ്റ് സന്തുഷ്ട്രയാണീ അമ്മ മേളയിൽ ഇന്നലെയാണ് കുഴങ്ങൾ പ്രദർശിപ്പിച്ചത്. ഇതിന്റെ എല്ലാ അണിയറപ്രവർത്തകരും പുതുമുഖങ്ങളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close