VIDEOS

മനുഷ്യരേക്കാൾ നന്നായി തുണി അലക്കാൻ അറിയാം; വെള്ളമൊഴിച്ച് സോപ്പ് പുരട്ടി തുണി അലക്കുന്ന ചിമ്പാൻസി; വൈറലാവുന്ന വീഡിയോ

ചിമ്പാൻസികൾ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. അവ മനുഷ്യരുമായി വേഗം അടുക്കുകയും പൊരുത്തപ്പെടുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നു. ചിമ്പാൻസികൾ മനുഷ്യരെ അനുകരിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വളരെ ചെറിയ വീഡിയോയിൽ ചിമ്പാൻസി ഒരു തുണി ഉരച്ചു കഴുകുന്നതാണ് കാണാൻ കഴിയുന്നത്.

ഒരു അരുവിയുടെ തീരത്തിരുന്ന് തുണി അലക്കുകയാണ് വീഡിയോയിൽ ചിമ്പാൻസി. മഞ്ഞ നിറത്തിലുള്ള ടി-ഷർട്ട് ഉരച്ചു കഴുകയാണ് അവൻ. ആദ്യം തുണി മിനുസപ്പെടുത്തി. ശേഷം അതിന് മുകളിൽ കുറച്ച് സോപ്പ് പുരട്ടി വസ്ത്രം ഉരച്ച് കഴുകാൻ ആരംഭിച്ചു. ഇടയ്ക്ക് അരുവിയിൽ നിന്നും കൈയിൽ വെള്ളം കോരിയെടുത്ത് തുണിയിൽ ഒഴിച്ച് കഴുകുകയാണ് ചിമ്പാൻസി.

ചിമ്പാൻസി ഒരു മനുഷ്യനെ വ്യക്തമായി അനുകരിക്കും എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിഡിയോ. മനുഷ്യനെ പോലെ തുണി കഴുകാൻ ചിമ്പാൻസിയും പഠിച്ചിരിക്കുന്നു. ചിമ്പാൻസിയുടെ ഈ തുണി കഴുകൽ വീഡിയോ നിരവധിപേരാണ് ഇതിനകം കണ്ടിരിക്കുന്നത്. മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close