INDIANEWS

അതിർത്തിയിൽ മിസൈൽ റജിമെന്റുകൾ വിന്യസിച്ച് ചൈന; പുതിയ ഹൈവേകളും റോഡുകളും പണിയുന്നതായും റിപ്പോട്ട്

ന്യൂഡൽഹി: അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ കിഴക്കൻ ലഡാകിന് സമീപം മിസൈൽ റജിമെന്റുകൾ വിന്യസിച്ച് ചൈന. പുറത്ത് വരുന്ന റിപ്പോട്ട് അനുസരിച്ച് പുതിയ ഹൈവേകളും റോഡുകളും അയൽരാജ്യം നിർമിക്കുന്നുണ്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘കിഴക്കൻ ലഡാക് സെക്ടറിന് എതിർവശം അക്‌സായി ചിൻ പ്രദേശത്ത് പുതിയ ഹൈവേ നിർമാണത്തിന് ചൈനീസ് സൈന്യം തുടക്കം കുറിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്കുള്ള ചൈനയുടെ യാത്രാ ദൂരം ഏറെ കുറക്കുന്നതാകും ഇത്’- ഉന്നതവൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. കാഷ്ഗർ, ഗർ ഗുൻസ, ഹോതൻ എന്നിവയ്ക്ക് പുറമേ, പുതിയ വ്യോമ താവളങ്ങൾ നിർമിക്കാനും ചൈനീസ് സേനയ്ക്ക് പദ്ധതിയുണ്ട്. ടിബറ്റ് സ്വയംഭരണാധികാര മേഖലയിൽ മിസൈൽ-റോക്കറ്റ് റജിമെന്റുകളും വിന്യസിച്ചിട്ടുണ്ട്.

ഡ്രോൺ നിരീക്ഷണവും ശക്തിപ്പെടുത്തി. പ്രദേശവാസികളായ ടിബറ്റുകാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനും അതിർത്തി ഔട്ട് പോസ്റ്റുകളിൽ അവരെ വിന്യസിക്കാനുമുള്ള നീക്കവും വേഗത്തിലാണ്. ചൈനീസ് സേനയ്ക്ക് അതിജീവനം ബുദ്ധിമുട്ടായ സ്ഥലത്ത് നാട്ടുകാരെ തന്നെ വിന്യസിക്കാനാണ് ചൈനയുടെ പദ്ധതി. മുൻ വർഷത്തെ ശൈത്യകാലത്തെ അപേക്ഷിച്ച് അതിർത്തിയിൽ ചൈനീസ് മുന്നൊരുക്കങ്ങൾ കൂടുതൽ സജ്ജമാണെന്ന് ഇന്ത്യ ടുഡേ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close