NEWSWORLD

അഫ്ഗാനിസ്താന് നിരുപാധിക സഹായം നൽകുമെന്ന് ചൈന; ആദ്യ പടിയായി 15 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന് നിരുപാധിക സഹായവുമായി ചൈന. കാബൂളിലെ ചൈനീസ് അംബാസഡര്‍ വാങ് യു ആണ് വിവരം പുറത്ത് വിട്ടത്. ഇതിന്റെ ആദ്യ പടിയായി അഫ്​ഗാൻ ജനങ്ങൽക്കായി 15 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ചൈന. ഒരു ദശലക്ഷം ഡോസ് കോവിഡ് വാക്സിനും അഫ്ഗാനിലെ ജനങ്ങള്‍ക്കായി എത്തിക്കും.

താലിബാന്‍ താല്‍ക്കാലിക മന്ത്രിസഭ പ്രഖ്യാപിച്ചതിന് ശേഷം അഫ്ഗാനിലെ വിദേശകാര്യ മന്ത്രിയെ കാണുന്ന ആദ്യ വിദേശ പ്രതിനിധിയാണ് വാങ് യു. ഇരുവരും കൂടികാഴ്ച്ച നടത്തിയതിനു ശേഷം, അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കാണുകയും ശൈത്യകാലത്തിന് മുന്‍പ് തന്നെ ചൈനയുടെ സഹായം അഫിഗാനിലെത്തിക്കുമെന്ന് വാങ് യു ഉറപ്പ് നൽകുകയും ചെയ്തു. പാകിസ്താന്‍ അംബാസഡര്‍ മന്‍സൂര്‍ അഹമ്മദ് ഖാനുമായും കാബൂളില്‍ വെച്ച് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

278 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ആദ്യ ചരക്ക് വാഹനവും ചൈനയിൽ നിന്നും അഫ്ഗാനിലേക്ക് പോയിട്ടുണ്ട്. അന്താരാഷ്‌ട്ര സഹായം പ്രതീക്ഷിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഏതു സഹായവും ജനങ്ങളുടെ കയ്യില്‍ സുതാര്യമായി എത്തിക്കുമെന്നും ഇസ്ലാമിക് എമിറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ശൈത്യകാലത്തും അഫ്ഗാന്‍ ജനതയ്‌ക്കായുള്ള ദുരിതാശ്വസ സഹായം ചൈന ഉറപ്പു നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close