NEWSWORLD

ബഹിരാകാശ നിലയം പൂർത്തിയാക്കാൻ ശാസ്ത്രജ്ഞരെ അയച്ചു ; സ്വന്തമായി ബഹിരാകാശ നിലയമുള്ള ആദ്യ രാജ്യമാകാൻ ചൈന

ബീജിംഗ്: ബഹിരാകാശ നിലയം പൂർത്തിയാക്കാൻ ശാസ്ത്രജ്ഞരെ അയച്ച് ചൈന. നിർമാണത്തിലിരിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയത്തിലാണ് പണി പൂർത്തിയാക്കുന്നതിനായി ശാസ്ത്രജ്ഞരെ അയക്കുന്നത്. 3 ശാസ്ത്രജ്ഞരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 6 മാസം തങ്ങി വേണം പണി പൂർത്തിയാക്കാൻ. ശനിയാഴ്ച ഷെൻജോ ബഹിരാകാശപേടകത്തിൽ പുറപ്പെട്ട ശാസ്ത്രജ്ഞർ ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിച്ചു.

ചായ് ചുഗാങ് (55), വാങ് യാപിങ് (41), യീ ഗ്വാങ്ഫു (41) എന്നിവരാണ് ബഹിരാകാശ നിലയം പൂർത്തിയാക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞർ. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യദൗത്യമാണ് മൂവരും ഏറ്റെടുത്തിരിക്കുന്നത്. ചൈനീസ് ബഹിരാകാശനിലയം സന്ദർശിക്കുന്ന ആദ്യ വനിത കൂടിയാണ് സംഘത്തിലെ വാങ് യാപിങ്. നിർമാണം പൂർത്തിയാകുന്നതോടെ ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകും ചൈനയുടേത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close