NEWSTop NewsWORLD

ചൈനീസ് റോവറിന്റെ പുതിയ കണ്ടെത്തൽ; ചന്ദ്രനില്‍ ചതുരാകൃതിയില്‍ ദുരൂഹ വസ്തു; കണ്ടത് മിസ്റ്ററി ഹൗസ് എന്ന് ശാസ്ത്രജ്ഞര്‍

2019 തുടക്കം മുതല്‍ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന ചൈനീസ് റോവറായ യുടു-2 വിന്റെ പുതിയ കണ്ടെത്തൽ ശാസ്ത്രജ്ഞര്‍ക്ക് ഇടയിൽ ചർച്ചയാകുന്നു. ചൈനയുടെ ചാങ് 4 പദ്ധതിയുടെ ഭാഗമാണ് യുടു-2 റോവര്‍. ഇപ്പോഴിതാ ചന്ദ്രനില്‍ ചതുരാകൃതിയില്‍ ദുരൂഹ വസ്തു കണ്ടെത്തിയിരിക്കുകയാണ് യുടു-2. ദുരൂഹ വീട് എന്ന് അര്‍ഥമുള്ള മിസ്റ്ററി ഹൗസ് എന്നാണ് വസ്തുവിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഈ വസ്തു എന്താണെന്ന് നിര്‍ണയിക്കാനും സ്ഥിരീകരിക്കാനും ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കുമായിട്ടില്ല.

ദൂരത്തു നിന്നും റോവര്‍ എടുത്ത വസ്തുവിന്റെ ചിത്രം ശ്രദ്ധനേടുന്നു. 2019ല്‍ യുടു 2 റോവര്‍ ജെല്ലുപോലെ ഏതോ വസ്തു ചന്ദ്രന്റെ അജ്ഞാത ഭാഗത്ത് കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close