KERALANEWSSocial MediaTrending

ക്ഷമിക്കണം, ആവർത്തിക്കില്ല, ഇനി ശ്രദ്ധിച്ചോളാം! പണിക്കരുടെ കവിത്വം തുളുമ്പുന്ന പരിഹാസത്തിനു പിന്നാലെ മാസ്ക്കൂരി മൂക്ക് തുടച്ചതിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ

ചാനൽ ചർച്ചക്കിടെ മാസ്ക്കൂരി മൂക്ക് തുടക്കുന്ന ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ ഖേദപ്രകടനവുമായി രംഗത്തെത്തി സിപിഎം എം എൽ എ പി പി ചിത്തരഞ്ജൻ. എം എൽ എ മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടതിനു പിന്നാലെ കവിത കുറിച്ച് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു.

‘ഇറ്റിറ്റുവീഴും നീർ തുള്ളിതൻ സംഗീതം

ഹൃത്തന്തികളിൽ പടർന്ന നേരം…

ഒരു മാത്ര വെറുതേ തുടച്ചുപോയി…

എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ ചിത്തരഞ്ജനെ ട്രോളി കൊണ്ട് കുറിച്ചത്.

അതേസമയം സംഭവത്തിൽ ക്ഷാമപണവുമായി എം എൽ എ രംഗത്തെത്തി. തന്റെ നടപടി തെറ്റായ സന്ദേശം നൽകാൻ ഇടയാക്കിയതിൽ ഖേദമുണ്ടെന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close