KERALANEWSTop News

ഹിന്ദു പേര് കണ്ടാൽ സംഘിയെന്ന് മുദ്രകുത്തുന്നത് പൊലീസുകാരെ വരെ; ഓച്ചിറയിൽ മുസ്ലീം കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സിഐ വിനോദ്; യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് മീഡിയ മം​ഗളത്തോട് വ്യക്തമാക്കി ഓച്ചിറ സിഐ

പർദ്ദ വേഷം ധരിച്ചെത്തിയതിന്റെ പേരിൽ ഉമ്മയെയും യുവാവിനെയും അഞ്ച് വയസ്സുകാരനെയും ഒരു മണിക്കൂറോളം പിടിച്ചുനിർത്തിയെന്ന് ആരോപണത്തിൽ മീഡിയ മംഗളം പ്രതിനിധികളോട് പ്രതികരിച്ച് സിഐ വിനോദ്. എനിക്ക് ആകെ രണ്ട് ഡയലോഗ് ഉള്ളു. ബാക്കി എല്ലാം അവരുടെയാണ് എന്നാണ് സിഐയുടെ വിശദീകരണം. അവർ വണ്ടിയിൽ വന്നു. എവിടെ പോകുന്നു എന്ന് ചോദിച്ചു. കായംകുളത്ത് പോകുന്നു എന്ന് പറഞ്ഞു. ഇന്ന് അവശ്യ സർവീസുകളും എമർജൻസി സർവീസുകളും മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞു. പിന്നെ അവര് നമ്മുടെ വീഡിയോ എടുക്കുന്നു , ചെക്ക് ചെയ്യുന്നതിന്റെ ഫോട്ടോസ് എടുക്കുന്നു. ഇതാണ് സംഭവിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിഐയുടെ വാക്കുകൾ ഇങ്ങനെ…

ഇതിന്റെ പേരിൽ എന്നെ ആരും വിളിച്ചില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവരാണ് പലരെയും വിളിച്ചത്. എന്നെ ആരും വിളിച്ചിട്ടില്ല. ബിന്ദു കൃഷ്ണ പിന്നീട് എന്നെ വിളിച്ചിട്ട് പറഞ്ഞു അയാൾ ഇങ്ങനെ മോശപ്പെട്ട രീതിയിൽ പെരുമാറുന്ന ആളാണെന്ന് അറിഞ്ഞില്ല എന്ന്. ഞാൻ വേറെ ആരോടും സംസാരിക്കാൻ നിന്നിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ഇവരോട് തിരിച്ച് പോകാൻ പറഞ്ഞ് ഞങൾ അടുത്ത വാഹനം പരിശോധിക്കാൻ പോയി. ഇയാൾ എംപിയുടെ ഫോൺ ആണെന്നും ബിന്ദു കൃഷ്ണയുടെ ഫോൺ ആണെന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാൻ സംസാരിക്കാൻ പോയില്ല. നിങ്ങളെ മുന്നോട്ട് കടത്തി വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു. തിരിച്ച് പോകാൻ അവർ തീരെ കൂട്ടാക്കാതെ വന്നപ്പോൾ ഞാൻ കേസ് എടുത്ത് കടന്നു പോകാൻ അനുവദിച്ചു.

ഇവരോട് തിരിച്ചുപോകാൻ നമ്മൾ ആവശ്യപ്പെട്ടതാണ് . തിരിച്ചു പോകാൻ പരഞ്ഞതാണ്. പക്ഷെ അവരാണ് അത്രയും നേരം അവിടെ നിന്നത്. പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് നിന്നത്. നമ്മൾ അവരെ തടഞ്ഞു നിർത്തുകയോ പിടിച്ച് നിർത്തുകയോ ചെയ്തിട്ടില്ല. മോശമായ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നാട്ടുകാർ പറയുന്നുണ്ട് അവരോട് പോകാൻ. പക്ഷെ അതൊന്നും കേൾക്കാതെ കത്തി കേറുകയായിരുന്നു. ഞാൻ പ്രതികരിക്കാൻ ഒന്നും പോയില്ല.

പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങളെ ഒരു കാരണവശാലും വിടില്ല മടങ്ങി പോകണം എന്നാണ് പറഞ്ഞത്. ഇന്ന് അവശ്യ സർവീസും എമെർജൻസി സർവീസും മാത്രേ അനുവദിക്കൂ എന്ന് പറഞ്ഞു. അത്രേ ഞാൻ പറഞ്ഞുള്ളു.

നിനക്ക് എത്ര ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് എന്ന് എന്ത് കാര്യത്തിനാ ഞാൻ ചോദിക്കുന്നത് ? ഹിന്ദു കൂട്ടുക്കാരില്ലാത്ത മുസ്‌ലിംസ് ഉണ്ടോ ? മുസ്ലിം കൂട്ടുക്കാരില്ലാത്ത ഹിന്ദുക്കളുണ്ടോ ?

ഞൻ എത്രയോ വാഹനം തിരിച്ചു വിട്ടു . ഡോക്യുമെന്റ് ഇല്ലാത്ത വാഹനം തിരികെ പോയ് ഡോക്യുമെന്റ് ആയി തിരിച്ചു വന്നു. അതൊന്നും കാണിക്കുന്നില്ല . വളരെ മോശമായാണ് പ്രതികരിച്ചത്. എന്റെ പേര് നോക്കിയാണ് അവർ പ്രതികരിക്കാൻ തുടങ്ങിയത്. എവിടെ വെച്ച് വാഹനം തടയപ്പെട്ടാലും ഇങ്ങനെ ഒരു സംഭവം ആസൂത്രണം ചെയ്ത് വന്നതുപോലെയാണ് എനിക്ക് തോന്നിയത്.

പൊലൂഷനും വൈലേഷനും ഞാൻ കേസെടുത്തിട്ടുണ്ട്. ഒന്ന് രണ്ടുപേർ ഗൾഫിൽ നിന്ന് എനിക്ക് പരാതി അയച്ച് തന്നിട്ടയുണ്ട്. മത സ്‌പർദ്ദ വളർത്താൻ ആര്യ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് പറഞ്ഞ് പരാതി ലഭിച്ചിട്ടുണ്ട്. വളരെ മോശമായ പോസ്റ്റുകൾ എനിക്ക് ആളുകൾ അയച്ച് തന്നിരുന്നു. ആ പയ്യന്റെ ഫേക്ക് ഐഡി ആണ് ആര്യ മിത്ര.

ആ വിഷയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല. അത് ഡ്യൂട്ടിക്കിടയിൽ നടന്ന ഒരു സംഭവം. അത്രയേ ഉള്ളു. അല്ലാതെ അതിനകത്ത് വേറെ കാര്യമൊന്നുമില്ല. ആ വിഷയത്തിൽ പല രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകർ ഇടപ്പെട്ടു. അവർക്കത്തിന്റെ സത്യം ബോധ്യപ്പെട്ടു. സിഐയെ വിളിച്ച് സംസാരിച്ചു. അവർക്കത് ബോധ്യപ്പെട്ടു.

സംഭവത്തിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതിങ്ങനെ…

വിനോദിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ അങ്ങനെ ഉള്ള ആൾ അല്ല , മുമ്പും ആരോപണ വിധേയാനായ വ്യക്തിയല്ല എന്ന് മനസിലായി. കൈക്കൂലി വാങ്ങുന്ന കൂട്ടത്തിൽ ഉള്ള ആൾ അല്ല. ആ ചെറുപ്പക്കാരനോട് അദ്ദേഹത്തിന് വ്യക്തിപരയമായ വൈരാഗ്യവുമില്ല. അവർ അന്നേരം കണ്ടുള്ള പരിചയം മാത്രമാണ്. ഈ സംഭവം മുൻവൈരാഖ്യത്തിന്റെ പേരിൽ ഉണ്ടായതെന്നുമല്ല.

അവർ സഞ്ചരിച്ച വാഹനത്തിന് കൈ കാണിച്ചു. യുവാവ് സിഐയുടെ വീഡിയോ പിടിച്ചു. അവനെ സിഐ ഒന്നും പറഞ്ഞില്ല. കേസ് പോലും എടുത്തില്ല. സിഐയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് കേസ് എടുക്കാമായിരുന്നു. അദ്ദേഹം അതിനൊന്നും മുതിർന്നില്ല എന്നായിരുന്നു മറ്റൊരു ഉദോഗസ്ഥന്റെ പ്രതികരണം.

പയ്യൻ അനിയത്തി കൊണ്ടുവരാൻ പോയത് തന്നെയാണ്. സിഐ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചപ്പോൾ അവൻ വീഡിയോ എടുത്തു. അത് ഷൂട്ട് ചെയ്‌തെത്തിനു പിന്നിൽ വ്യക്തിപരമായ ഉദ്ദേശങ്ങൾ ഉണ്ടായിരിക്കും. പോസ്റ്റ് ചെയ്യാൻ ആണല്ലോ ഷൂട്ട് ചെയ്തത്. അവന്റെ ഉമ്മ വന്നു ചൂടാകുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്തും സിഐ ചൂടാകുന്നില്ല. അതാണ് അവിടെ നടന്ന സംഭവം.

കോവിഡ് ആയതുകൊണ്ടാണ് വണ്ടി ചെക്ക് ചെയ്തത്. ഇതൊരു ജില്ലയുടെ അതിർത്തിയാണ്. കൊല്ലം ജില്ലയുടെ അതിർത്തിയാണ് ഓച്ചിറ. അത്കൊണ്ട് തന്നെ അതിർത്തിയിൽ ചെക്കിങ് കാര്യമായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ട് ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്നതാണ്. പിന്നെ പൊതുവെ ഇതൊരു ട്രെൻഡ് ആണ്. വീഡിയോ എടുക്കുന്നു , ഫേസ്ബുക്കിൽ പോസ്റ്റ് ചെയുന്നു. പിന്നെ ആരായാലും അവനവന്റെ ഭാഗം ന്യായീകരിച്ചെ പറയു. ഒരു പരാതി വരുമ്പോൾ രണ്ട് ഭാഗവും നോക്കണം. ഒരു അന്വേഷണം വരുമ്പോൾ അദ്ദേഹത്തിന് പറയാൻ ഉള്ളത് അദ്ദേഹവും പറയും.

പോസ്റ്റ് ഇടുന്നത് ഒരു ട്രെൻഡ് ആണ്. ഏത് കാര്യം ആയാലും അന്നേരം വീഡിയോ എടുക്കുന്നു പോസ്റ്റ് ചെയ്യുന്നു. അതിന് മാത്രം വെച്ച് നമ്മുക്കൊരാളെ വിലയിരുത്താൻ പറ്റില്ല. അദ്ദേഹം മോശക്കാരനല്ല.

അഫ്സലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി…
കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു.

6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

“നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ…” ഇൻസ്‌പെക്ടർ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി. “നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ.” അദ്ദേഹം വീണ്ടും പറഞ്ഞു. “അതെന്താണ് സർ, ഞങ്ങൾ 7 ഓളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെവരെ എത്തിയത്. 5 കിലോമീറ്റർ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങൾ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകൾ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങൾ പറയുന്നത്..?” ഉമ്മച്ചി ചോദിച്ചു. “നിങ്ങൾ പറഞ്ഞാൽ കേട്ടാൽ മതി. ലോക്ക്ഡൗൻ നിയമം ലംഖിച്ചത് കൊണ്ടു നിങ്ങൾ തിരിച്ചു പോകൂ. കൂടുതൽ സംസാരിച്ചാൽ കേസെടുക്കും..”

ഇൻസ്‌പെക്ടരുടെ ഭാവം മാറി…”നിങ്ങൾ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇൻസ്‌പെക്ടർ സാർ, 70 കിലോമീറ്റർ ദൂരത്തു നിന്നാണ് ഞങ്ങൾ വരുന്നത്, 5 വയസുള്ള മോൻ കൂടെയുണ്ട്. അല്പം കൂടി പോയാൽ കോളേജ് ആയി. ഞങ്ങളെ പോകാൻ അനുവദിക്കൂ…” ഉമ്മച്ചി വണ്ടിയിൽ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.

“ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം.” ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു. “അതേ…നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്…” ഇൻസ്‌പെക്ടർറുടെ ഭാവം മാറി..

അതുവരെ ഞാൻ മിണ്ടിയിരുന്നില്ല. പർദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇൻസ്‌പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്..VINOD P…പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത്‌ നിർത്തി ജീപ്പിൽ കയറി ഇരിക്കുന്ന ഇൻസ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി. ഉമ്മച്ചിക്ക് നേരത്തെ മനസിലായി.

വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇൻസ്‌പെക്ടറോട് ആവർത്തിച്ചു കൊണ്ടിരുന്നു. “നിങ്ങൾ ഇന്ന് പോകില്ല. നിങ്ങളെ ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകും..” ഇൻസ്‌പെക്ടയുടെ ഭാഷയിൽ ഭീഷണിയുടെ സ്വരം. ഞാൻ ഫോണെടുത്തു, ആദ്യം കൊല്ലം റൂറൽ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ശേഷം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോൺ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാൻ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.

“ടെൻഷൻ ആവേണ്ട. ഞാൻ നോക്കിക്കൊളാം അഫ്‌സൽ..”എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. “എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട” എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു. “നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും..”

ഇൻസ്‌പെക്ടർ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്. ആ വെയിലത്തു നിന്ന് അനിയൻ കരച്ചിൽ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോൺ കോളുകൾ വന്നു കാണണം.”എടുത്തോണ്ട് പോടാ…നീ കോടതി കയറും..” എന്നെ നെഞ്ചിൽ തള്ളിക്കൊണ്ട് അയാൾ ആക്രോശിച്ചു..

“എന്റെ മകനെ തൊട്ടു പോകരുത്…” ഉമ്മച്ചി പറഞ്ഞു.. ഞാൻ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറിൽ കയറ്റി കോളേജിലേക്ക് പോയി..
വാർത്തകളിൽ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു. ഉമ്മച്ചിയും അനിയനും 1 മണിക്കൂർ വെയിൽ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പൊലീസുകാർ പിണറായി വിജയനെയും കൊണ്ടേ പോകൂ..
ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷൻ.

തിരിച്ചു പോകേണ്ടി വരാതെയിരിക്കാൻ നിരന്തരം ഇടപെട്ട കോൺഗ്രസ് പ്രസിഡന്റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു…
Adv Bindhu Krishna
K Sudhakaran

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close