INDIANEWS

സിഗററ്റിന്റെ പണം ചോദിച്ചു; കടക്കാരനെ നാല് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു


ഭോപ്പാല്‍: നാല് പേര്‍ ചേര്‍ന്ന് കടക്കാരനെ തല്ലിക്കൊന്നു. ഇവരെടുത്ത സിഗററ്റിന്റെ പണം ചോദിച്ചതിനായിരുന്നു മര്‍ദ്ദനവും തുടര്‍ന്ന് കടക്കാരന്റെ ജീവനെടുത്തതും.

മധ്യപ്രദേശിലെ ദേവ്‌ലന്‍ഡിലാണ് സംഭവം. മോനുഖാന്‍, പങ്കജ് സിംഗ്, വിരാട് സിംഗ്, സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ തല്ലിക്കൊന്നത്. അരുണ്‍ സോണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെ കടയിലെത്തിയ നാലംഗ സംഘം സിഗറ്റ് ആവശ്യപ്പെട്ടു. സിഗററ്റിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഇദ്ദേഹത്തെ തല്ലുകയായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ സോണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. നാല് പ്രതികളില്‍ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട ഒരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close