INDIANEWSTop News

സിനിമയില്‍ അവസരം വാഗ്‌ദാനം നല്‍കി മോഡലിനെ പീഡിപ്പിച്ച നിര്‍മ്മാതാവ്‌ അറസ്റ്റില്‍, ആരോപണം നിഷേധിച്ച്‌ ആശിഷ്‌ ഭവസ്വര്‍


മുംബൈ: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത്‌ മോഡലിനെ പീഡിപ്പിച്ചതായി ആരോപണം. ആശിഷ്‌ ഭവസ്വര്‍(42) എന്ന നിര്‍മ്മാതാവിനെതിരെയാണ്‌ ഇരുപ്പത്തൊന്ന്‌ വയസുള്ള മോഡല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്‌. ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

മാര്‍ച്ച്‌ മാസത്തിലാണ്‌ ഇയാള്‍ക്കെതിരെ കുറ്റപത്രം തയാറാക്കിയത്‌. ഇന്നലെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ നടന്നിരിരിക്കുന്നത്‌. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആശിഷ്‌ നിഷേധിച്ചു.

ഒരു സിനിമയിലേക്ക്‌ തന്നെ തെരഞ്ഞെടുത്തുവെന്ന്‌ കാട്ടിയാണ്‌ ഇയാള്‍ ബലാത്സംഗം ചെയ്‌തതെന്ന്‌ മോഡല്‍ ആരോപിക്കുന്നു. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു. കേസിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌.

അതേസമയം മോഡലും ഇവരുടെ മൂന്ന്‌ കൂട്ടാളികളും ചേര്‍ന്ന്‌ തന്നെ തേന്‍കെണിയില്‍ പെടുത്തിയതാണെന്നാണ്‌ നിര്‍മ്മാതാവിന്റെ വാദം. തന്നോട്‌ വലിയ തുക ആവശ്യപ്പെട്ടെന്നും ഇയാള്‍ ആരോപിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ മീടൂ ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ആശിഷ്‌ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close