Breaking NewsKERALANEWSTop News

13,000 രൂപ ചിലവാക്കി ഒരു ബസ് ഓടിച്ചപ്പോൾ കിട്ടിയത് വെറും 634 രൂപ രൂപ; അത്തരത്തിൽ സർവീസ് നടത്തുന്നത് 66 ബസുകൾ; പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാൻ കൊണ്ടുവന്ന പദ്ധതി പൂട്ടിടുക കെഎസ്ആർടിസിക്ക്; അധികൃതരുടെ ഉട്ടോപ്യൻ പരിഷ്കാരങ്ങളിൽ ഒരു പൊതുമേഖലാ സ്ഥാപനം തകരുന്നത് ഇങ്ങനെ

തിരുവനന്തപുരം: പുതുതായി തുടങ്ങിയ സിറ്റി സർക്കുലർ (ഹോപ്പ് ഓൺ ഹോപ്പ് ഓഫ്) കെഎസ്ആർടിസിയുടെ തകർച്ച ഉറപ്പാക്കാൻ. ഡിസംബർ ഒന്നിന് തുടങ്ങിയ പുതിയ സർവീസ് കോർപ്പറേഷന് സമ്മാനിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. ആദ്യ ദിവസം സിറ്റി സർക്കുലറിൽ തിരുവനന്തപുരം സിറ്റിയിൽ നിന്നും ഓപ്പറേറ്റ് ചെയ്ത 38 സർവീസുകളും കൂടി കളക്ട് ചെയ്തത് 38934 രൂപയാണ്. എല്ലാ ബസുകളും കൂടി ഡിസംബർ ഒന്നിന് ഓടിയത് 4568 കിലോമീറ്ററാണ്. ഇതിനിടെ 2810 യാത്രക്കാർ കയറി. അതായത് തിരുവനന്തപുരം സിറ്റി സർവീസിൽ ഒരു ബസിന്റെ കളക്ഷൻ വെറും 1082 രൂപ. ഒരു ബസ് നിരത്തിൽ ഓടിക്കാൻ കെഎസ്ആർടിസിക്ക് വരുന്ന ചിലവാകട്ടെ 13,000 രൂപയും.

ഡിസംബർ ഒന്നിന് പേരൂർക്കട ഡിപ്പോയിൽ നിന്നും നടത്തിയ സിറ്റി സർക്കുലറിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. ആകെ 28 ബസുകൾ സർവ്വീസ് നടത്തിയപ്പോൾ കിട്ടിയത് വെറും18,017 രൂപയാണ്. 28 ബസുകൾ ചേർന്ന് 3448 കിലോമീറ്റർ ദൂരം ഓടിയപ്പോൾ കയറിയ യാത്രക്കാരുടെ എണ്ണമാകട്ടെ 1303. ബസ് ഒന്നിന് 634 രൂപ മാത്രമാണ് ഇവിടെ കളക്ഷൻ.

സിറ്റി സർക്കുലറിന്റെ രണ്ടാം ദിനത്തിൽ തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തിയ 38 ബസുകൾക്ക് കിട്ടിയ കളക്ഷൻ 45797 രൂപയാണ്. 4772 കിലോമീറ്റർ ഓടിയപ്പോൾ 3263 ആളുകൾ വണ്ടിയിൽ കയറി. 13,00 രൂപ ചിലവാക്കിയ ഓടുന്ന ഒരു ബസിന് കിട്ടിയത് വെറും 1205 രൂപവെച്ചും.

പേരുർക്കടയിൽ നിന്നും ഇന്നലെ ആകെ 28 സിറ്റി സർക്കുലർ സർവീസ് നടത്തിയപ്പോൾ കളക്ഷൻ 22108 രൂപയാണ്. 3163 കിലോമീറ്റർ ഓടിയപ്പോൾ 1600 പേർ ഈ ബസുകളിൽ കയറി. ബസൊന്നിന് കിട്ടിയത് 819 രൂപ എന്നാണ് ഇവിടുത്തെ കണക്ക്.

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കമിട്ടത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ നഗരത്തിന്റെ എല്ലാ കോണുകളിലേക്കും യാത്രക്കാര്‍ക്ക് ഇതോടെ എത്താനാകുമെന്നായിരുന്നു കോർപ്പറേഷന്റെ അവകാശവാദം. 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും. 50 രൂപക്ക് ഒരു ദിവസം ഏത് റൂട്ടിലും യാത്ര അനുവദിക്കും. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുന്നതാണ് പദ്ധതിയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് തുടക്കത്തിൽ തന്നെ കോർപ്പറേഷന് വൻ ബാധ്യത വരുത്തുന്നത്.

നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതി എന്നിവയെ തുടര്‍ച്ചയായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ സര്‍വീസ്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പത്തു മുതല്‍ 15 മിനിട്ട് ഇടവേളകളില്‍ ഇരുദിശകലിലും സര്‍വീസ് ഉണ്ടാകും.90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. പഴയ ലോ ഫളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്‌ളൂ, ബ്രൗണ്‍ , യോല്ലോ, മാഗ്‌നറ്റ, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close