KERALANEWS

മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിലും കോടതി ഉത്തരവ് നാളെ; എറണാകുളം സിജെഎം കോടതി ഉത്തരവ് പറയും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ, കസ്റ്റഡി അപേക്ഷകളിൽ എറണാകുളം സിജെഎം കോടതി നാളെ ഉത്തരവ് പറയും. ക്രൈംബ്രാഞ്ച് അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ മോൻസനെതിരെ തെളിവുകളില്ലെന്നും പണം നൽകിയതിന് യാതൊരു രേഖയും പരാതിക്കാരുടെ കൈയ്യിൽ ഇല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കിയാണ് മോൻസൻ തട്ടിപ്പ് നടത്തിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരെ ഇത്തരത്തിലാണ് വിശ്വസിപ്പിച്ചതെന്നും പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളുമായും മോൻസന് അടുത്ത ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് കൂടുതൽ വിശ്വാസം വരുത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ പത്ത് കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് പുറത്ത് വന്നപ്പോൾ മുതൽ പല ഉന്നതരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഇന്ന് രാവിലെ ഐ ജി ലക്ഷ്മണയുടെയും ഡിഐജി എസ് സുരേന്ദ്രന്റെയും പങ്ക് വെളിപ്പെടുത്തികൊണ്ട് വാർത്തകൾ വന്നു. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ വരുന്നത്. കെ സുധാകരന് സ്കിൻ തെറാപ്പി നടത്തിയത് മോൻസൻ മാവുങ്കലാണെന്നും ഇതിനായി പത്ത് ദിവസം മോൻസന്റെ വീട്ടിൽ സുധാകരൻ താമസിച്ചെന്നുമാണ് പരാതിക്കാർ പറയുന്നത്. ആരോപണത്തെ തള്ളി സുധാകരൻ മുന്നോട്ട് വന്നു. ഡോക്ടറെന്ന നിലയിൽ ചികിത്സയ്ക്കായി അയാളുടെ വീട്ടിൽ പോയിട്ടുണ്ടെന്നും അദ്ദേഹത്തിന് മറ്റ് ഒരു കാര്യത്തിലും പങ്കില്ലെന്നും വാർത്താസമ്മേളനത്തിൽ സുധാകരൻ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close