INDIANEWSTrending

ക്രെഡിറ്റ് എടുക്കാനുള്ള അവകാശവാദം ചിലരുടെ ശീലമാണ്; കേന്ദ്രസർക്കാരി​ന്റെ വികസന പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ വരുന്നവരെ താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഭാരതത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ വരുന്നവർക്കായി താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൽറാംപൂരിൽ 9,800 കോടി രൂപയുടെ കനാൽ പദ്ധതി ഉദ്ഘാടന വേളയിലായിരുന്നു അഖിലേഷ് യാദവിനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം.

“ഞാൻ ഡൽഹിയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ, മുതൽ കാത്തിരിക്കുകയായിരുന്നു ഇതിന്റെ ക്രെഡിറ്റ് ആരെങ്കിലും വന്ന് പറയും എന്ന് . അത് ശീലം കൊണ്ടാണ് പറയുന്നത്, ഞങ്ങൾ ഈ പ്രോജക്റ്റിന് തറക്കല്ലിട്ടു. ചിലർ ഒരുപക്ഷേ അവരുടെ ചെറുപ്പത്തിൽ ഈ പ്രോജക്റ്റിനായി റിബൺ മുറിച്ചിട്ടുണ്ടാകാം . ചിലരുടെ മുൻഗണന ‘ഭാവന’യ്‌ക്ക് മാത്രമാണ് . ഞങ്ങളുടെ മുൻ‌ഗണന പദ്ധതി നിർവ്വഹണത്തിനാണ്.” പ്രധാനമന്ത്രി പറഞ്ഞു .

“ചില ആളുകളുടെ സ്വഭാവം റിബൺ മുറിച്ച് പിന്നീട് ആ ജോലി മറക്കുക എന്നതാണ്. വർഷങ്ങളോ ദശാബ്ദങ്ങളോ മുമ്പ് അവർ ഒരു പദ്ധതിയുടെ റിബൺ മുറിച്ചിട്ടുണ്ടെന്നത് ശരിയായിരിക്കാം, പക്ഷേ അവർ ചെയ്യുന്നത് റിബൺ മുറിക്കുക അത്രമാത്രം . ‘“ അദ്ദേഹം കൂട്ടിച്ചേർത്തു . കനാൽ പദ്ധതി 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close