INDIANEWSUncategorized

കർണാടകയിൽ തിയേറ്ററുകൾ തുറന്നതിന് പിന്നാലെ സംഘർഷം ; ടിക്കറ്റ് കിട്ടാതെ വന്നതിനെ തുടർന്ന് ആരാധകർ ആക്രമണം നടത്തി

ബാംഗ്ലൂർ : നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് ഇന്നുമുതലാണ് കർണാടകയിലെ തിയേറ്ററുകൾ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ കർണാടകയിലെ പല തിയേറ്ററുകളിലും വൻ സംഘർഷം. തിയേറ്ററുകളിൽ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നാണ് ആരാധകർ അക്രമാസക്തരായത്. തിയേറ്ററുകൾക്ക് നേരെ കല്ലെറിയുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പോലീസ് ഇടപെട്ടു.

കർണാടകയിലെ വിജയപുരയിലെ തിയേറ്ററിന് നേരെയാണ് ആക്രമണമുണ്ടായത്. നടൻ കിച്ച സുദീപിന്റെ കൊടി​ഗൊപ്പ 3 എന്ന സിനിമയാണ് തിയേറ്ററിൽ ഇറങ്ങിയത്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു. ടിക്കറ്റ് വിൽപ്പന പൂർത്തിയായതോടെ ​ഗേറ്റുകൾ അടച്ചത് ഒരുവിഭാ​ഗം ആരാധകരെ പ്രകോപിതരാക്കി. ടിക്കറ്റ് കിട്ടാത്തതിന് ഇതിനെ തുടർന്ന് തിയേറ്ററിന്റെ ​ഗേറ്റ് തകർക്കുകയും തിയേറ്ററിനു നേരെ കല്ലെറിയുകയും ചെയ്തു. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

സംസ്ഥാനത്തെ മറ്റ് തിയേറ്ററുകളിലും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുദീപിന്റെ കൂടാതെ ദുനിയ വിജയുടെ സിനിമയും പ്രദർശനത്തിന് എത്തിയിരുന്നു. താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കല്ലേറിന്റേയും ഗേറ്റ് തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് ആക്രമണം ഉണ്ടായത്. ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close