EducationKERALANEWS

പത്താംതരം തുല്യതാ പരീക്ഷ ഈ മാസം 16ന്; പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം 203 പേർ

പത്തനംതിട്ട : കേരള സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയിൽ നിന്നു മാത്രം 203 പേർ. ഈ മാസം 16ന് തുടങ്ങുന്ന പരീക്ഷ സെപ്റ്റംബർ ഒന്നിന് സമാപിക്കും.

ജില്ലയിൽ റാന്നി, കോന്നി, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലായി അഞ്ച് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 72 പുരുഷൻമാരും 129 സ്ത്രീകളും രണ്ടു ട്രാൻസ്‌ജെൻഡേഴ്സുമുൾപ്പെടെ 203 പേരാണു ജില്ലയിൽ നിന്നും പരീക്ഷ എഴുതുന്നത്. എസ്.സി വിഭാഗത്തിൽ 69 പേരും എസ് ടി വിഭാഗത്തിൽ നാലുപേരും പരീക്ഷ എഴുതുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി എട്ട് സമ്പർക്ക പഠന കേന്ദ്രങ്ങൾ വഴിയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഓൺലൈൻ പഠനം പ്രായത്തിനു തടസമല്ലെന്നു തെളിയിച്ചുകൊണ്ട് നിരന്തര മൂല്യനിർണയവും ഓൺലൈനായി പൂർത്തിയാക്കി.

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് അടൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ പി. ബി വർഗീസ് (67) ആണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയിൽ ജില്ലയിൽ കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത് കുളനട പഞ്ചായത്ത് ഹൈസ്‌ക്കൂളിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close