animalNEWSSocial MediaWORLD

ബ്രിട്ടനിലേക്ക് പോയ കപ്പലിൽ പാമ്പ് കയറിക്കൂടി ; കയറിയത് ഉഗ്ര വിഷമുള്ള കാർപെറ്റ് വൈപ്പർ

ലണ്ടന്‍ : കപ്പലില്‍ നിന്ന് ഇറക്കിയ കണ്ടെയ്‌നറില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കയറ്റി അയച്ച കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് സാധ്യതകളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കല്‍പ്പണിക്കാരനാണ് കല്ലുകള്‍ക്കിടയില്‍ അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ഉടന്‍ തന്നെ വെറ്റിനറി ആശുപത്രിയിലെ വിദഗ്ധരെ വിളിച്ചു. സൗത്ത് എസ്സെക്സ് വെറ്റിനറി ആശുപത്രിയിലെ വിദഗ്ധരുടെ പരിശോധനയില്‍ ഇത് ബ്രിട്ടനിലെ പാമ്പ് അല്ല എന്ന് വ്യക്തമായി. ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണിതെന്ന് ആശുപത്രിയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

അണലിയാണ് എന്ന തിരിച്ചറിഞ്ഞതോടെ ഇതിനെ വിദഗ്ധമായാണ് പിടികൂടിയത്. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന കാര്‍പെറ്റ് വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളില്‍ ഇത് കണ്ടുവരുന്നുണ്ട്. ഇത് കണ്ടെയ്‌നറിലേക്ക് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം. പാമ്പിനെ പ്രത്യേക ബോക്സിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close