NEWSSocial MediaTrending

പാട്ടും കളിയും ചിരിയും ജീവകാരുണ്യ പ്രവർത്തനങ്ങളും; ക്ലബ് ഹൗസിൽ പുത്തൻ ചരിത്രം കുറിച്ച് “കട്ടായം”

കൊച്ചി: നവമാധ്യമരംഗത്ത് ശബ്ദത്തിൻ്റെ പുതിയ വേദിയായ ക്ലബ് ഹൗസിൽ കട്ടായം ക്ലബ് പുത്തൻ ചരിത്രം കുറിക്കുന്നു. ഫോളോവേഴ്സ് കട്ടായം എന്ന ക്ലബ് ഫോളോവേഴ്സിനെ കൂട്ടാൻ തുടങ്ങിയതാണ്. എന്നാൽ, ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള പതിനെണ്ണായിരത്തിലധികം അംഗങ്ങളുള്ള ഒരു വലിയ കൂട്ടായ്‌മയായി അതു മാറി. ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, സംരഭകർ, മാധ്യമ പ്രവർത്തകർ, ഐടി വിദഗ്ദർ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ മേഖലയിലെയും അംഗങ്ങളുടെ സാന്നിദ്ധ്യം കട്ടായത്തിൽ കാണാം. രാവിലെ 11.10 മുതൽ രാത്രി 11 വരെ ക്ലബ് സജീവമായിരിക്കും.

കേരളത്തിന്റെ ക്ലബ് ഹൗസ് ചരിത്രത്തിൽ പ്രവർത്തനസമയം മുഴുവൻ നൂറിലധികം അംഗങ്ങളുമായി ക്ലബ് ഹൗസ് ട്രെൻ്റിങ്ങിൽ നിൽക്കുന്ന ഏകഗ്രൂപ്പ് ആണു കട്ടായം. എല്ലാ ആഴ്ചയിലും മൽസരങ്ങളും അതിനു ആകർഷകമായ സമ്മാനങ്ങളും കട്ടായത്തിൽ നടത്തുന്നു. കഴിഞ്ഞ മൽസരങ്ങളുടെ സമ്മാനങ്ങളായ ഗോവയിലേക്കുള്ള വിമാനയാത്രയും താമസവും എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു ദിവസം കുടുംബസമേതമുള്ള താമസവും വിജയികൾക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസത്തെ വിജയിക്ക് ഖത്തർ ലോകകപ്പ് കാണാനുള്ള വിസയും ടിക്കറ്റും താമസവുമാണു ലഭിക്കുന്നത്. ഓണത്തോടനുബന്ധിച്ച് നടക്കുന്ന മൽസരത്തിൽ വിജയിക്ക് ഇലക്ട്രിക്ക് സ്കൂട്ടറാണു ബമ്പർ സമ്മാനം.

പക്വതയാർന്ന സംവാദങ്ങളും പാട്ടും കവിതകളും ആശയവിശകലനങ്ങളുമായി മുഴുവൻ സമയങ്ങളിലും കട്ടായം സജീവമാണ്. ഏതു മേഖലയിലെയും സംശയങ്ങൾ സാധാരണക്കാർക്ക് ചോദിക്കാനും അത് സാധൂകരിക്കാനുമുള്ള അവസരം നൽകുക എന്നത് കട്ടായത്തിൻ്റെ പ്രത്യേകതകളിൽ ഒന്നാണ്.

എല്ലാ ദിവസങ്ങളിലും രാത്രി 9.30നു ചലച്ചിത്ര സീരിയൽ രംഗത്തെ പ്രമുഖർ കട്ടായത്തിൽ അതിഥിയായി വരുന്നതും സാധാരണക്കാർക്ക് അവരോട് സംവദിക്കാനുള്ള അവസരമുള്ളതും കട്ടായത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഷക്കീല, വിനു മോഹനൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.

ജീവകാരുണ്യപ്രവർത്തനങ്ങളിലും കട്ടായം പിന്നിലല്ല. സൈക്കോമോട്ടോർ ബാധിച്ച കുട്ടിക്ക് വീൽ ചെയർ, രോഗബാധിതയായ പെൺകുട്ടിയുടെ കണ്മണി എന്ന പുസ്തകത്തിന്റെ ആയിരത്തിലധികം കോപ്പികൾ വാങ്ങുകയും അത് അംഗങ്ങളിലേക്ക് പോസ്റ്റ്ൽ ആയി എത്തിക്കുകയും ചെയുന്നു.. കൂടാതെ,ധനസഹായം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ അംഗങ്ങളുടെ സഹായത്തോടെ കട്ടായം ചെയ്യുന്നു.

സമൂഹത്തിൻ്റെ വിവിധമേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഒരുപറ്റം യുവാക്കളാണ് ഈ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നത്. കൃത്യമായ അവതരണ മികവും, കലാകാരന്മാരുടെ സാന്നിദ്ധ്യവും, പരിപാടികളുടെ കൃത്യതയും കട്ടായത്തെ മികവുറ്റതാക്കുന്നു. സംസാരിക്കാൻ വരുന്നവർക്ക് മുഖം നിർബന്ധമായതിനാൽ തന്നെ ക്ലബ് ചർച്ചകൾ അച്ചടക്കത്തിൽ മുന്നോട്ട് കൊണ്ട് പോവാൻ കഴിയുന്നു. ഓണത്തിനു നിരവധി വിസ്‌മയങ്ങളും സമ്മാനങ്ങളുമായി കട്ടായത്തിൻ്റെ ശബ്ദത്തിനൊപ്പം ഓണം ആഘോഷിക്കാം എന്നതാണു ഗ്രൂപ്പിന്റെ പുതിയ വാഗ്ദ്ധാനം. ലോകത്തിൽ മലയാളിയുള്ള ഭാഗങ്ങളിൽ നിന്നെല്ലാം അംഗങ്ങളുണ്ട് എന്നത് മലയാളത്തിൽ കട്ടായത്തിനു മാത്രം അവകാശപ്പെടാവുന്ന അംഗീകാരമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close