KERALANEWSTop News

സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി; അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ ചടങ്ങുകളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പുറമേ അടുത്തിടെ ലോക്ഡൗൺ പരിശോധനയുടെ പേരില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ചിലര്‍ക്ക് ഉണ്ടായ അനുഭവങ്ങളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തത്.

അനാവശ്യ ചടങ്ങുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമിട്ട് പോകരുതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്തിടെ ഉണ്ടായ സംഭവങ്ങളിൽ പോലീസുകാർ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close