KERALANEWS

താൻ ആരുടെയും രക്ഷാകർത്താവല്ല; മാന്യമായ രീതിയിൽ സഹകരിപ്പിച്ചിട്ടുണ്ട്; സിപിഎം സഹയാത്രികൻ ചെറിയാന്‍ ഫിലിപ്പിന്റെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ വാക്കുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ആരുടെയും രക്ഷാകർത്താവ് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയിൽ പിണറായി സർക്കാരിനെ രൂക്ഷമായി ചെറിയാൻ ഫിലിപ്പ് വിമർശിച്ചിരുന്നു. ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലന്നും, നെതർലൻഡ്‌സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ച സർക്കാരിന്റെ തുടർ നടപടിയെപ്പറ്റി ആർക്കും അറിയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു.

വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് ചെറിയാൻ ഫിലിപ്പിന്റെ വിമർശനത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെറിയാൻ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ച ഒരാളാണ്. അദ്ദേഹം ഒരുഘട്ടത്തിൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടതല്ല, ഇടതുപക്ഷത്തിനൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അങ്ങനെ ഞങ്ങളുമായി സഹകരിച്ചെന്നത് ശരിയാണ്. മാന്യമായ രീതിയിൽ ഞങ്ങൾ സഹകരിപ്പിക്കാൻ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close