HEALTHINDIA

കോവിഡ് വാക്‌സിനുകൾ സംയോജിപ്പിച്ചാല്‍ ഫലമുണ്ടാകുമോ?

ന്യൂ ഡൽഹി : കോവിഡ് വാക്സിനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്താനാണ് സെന്റര്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. വാക്സിന്‍ പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കി.
വാക്സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഓഗസ്റ്റ് 9 വരെ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. മഹാരാഷ്ട്രയില്‍ 6600 കേസുകള്‍ സ്വീകരിച്ചപ്പോള്‍ 231 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തമിഴ്‌നാട്ടില്‍ 1947 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close