KERALANEWSUncategorized

മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ മൽസ്യ തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷിച്ചു

കുളച്ചൽ: മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം. അപകടത്തിന്റെ ആഘാതത്തിൽ തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട് മൽസ്യതൊഴിലാളികളെയാണ് തീര സംരക്ഷണ സേന രക്ഷപ്പെടുത്തിയത്. ഇന്നലെ അർദ്ധ രാത്രിയാണ് സിജുമോൻ എന്ന ബോട്ടും നേവിയസ് വീനസ് എന്ന ചരക്കു കപ്പലും കൂട്ടിയിടിക്കുന്നത്.

പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് പ്രഥമ ശുശ്രുഷ നൽകിയ ശേഷം, സേനയുടെ മറ്റൊരു കപ്പലിൽ കരക്കെത്തിച്ചു. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. മൽസ്യ ബന്ധന ബോട്ടിനെയും 15 ജീവനക്കാരെയും മറ്റ് പ്രാദേശിക മൽസ്യബന്ധന ബോട്ടുകളുടെ അകമ്പടിയോടെ സുരക്ഷിതമായി കുളച്ചൽ തുറമുഖത്തെത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close