Toshmas KitchenTrending

സിംപിളായി ഉണ്ടാക്കാവുന്ന കോക്കനട്ട് ഫ്ളാന്‍; ഇക്കുറി ക്രിസ്തുമസ് ഉത്സവമാക്കാം

റ്റോഷ്മ ബിജു വർഗീസ്

ക്രിസ്തുമസ് സീസൺ ആണ് വരാനിരിക്കുന്നത്. ഈ ഉത്സവ സീസണിലെല്ലാം നമ്മൾ കൂടുതലായും സ്വിറ്റ്സ്, പുഡ്ഡിങ്, കേക്കുകള്‍ തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്. ഇന്ന് നമുക്ക് കോക്കനട്ട് ഫ്ലാനി​ന്റെ റസിപ്പി പരിചയപ്പെടാം. ഇത് കാരമൽ കസ്റ്റേർഡിന് സമാനമാണ്. പക്ഷെ നമ്മൾ ഇതിനുള്ളിൽ കോക്കനട്ട് മുൽ തുടങ്ങിയവയാണ് ഉപയോ​ഗിക്കുന്നത്. അപ്പോ ഫ്ളേവർ നിങ്ങൾക്ക് ഊഹിക്കാം വ്യത്യസ്തമായിരിക്കും. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന റസിപ്പിയാണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്നും ഇതിന് ആവശ്യമുള്ള ചേരുവകൾ എന്തൊക്കെ ആണെന്നും നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

പഞ്ചസാര – ഒരു കപ്പ്
മുട്ട – ആറെണ്ണം
കണ്ടൻസ് മിൽക്ക് – 400 ​ഗ്രാം
തേങ്ങ ചിരകിയത് – ഒരു കപ്പ്
തേങ്ങാപാൽ – ഒരു കപ്പ് ( കട്ടിയുള്ളത് )

തയ്യാറാക്കുന്ന വിധം

ഈ വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ പഞ്ചസാര കരിയിക്കണം. അതിനായി ആദ്യമേ വെണ്ണ തേച്ചു വെച്ചിരിക്കുന്ന ഒരു പുഡ്ഡിം​ഗ് ഡിഷ് എടുക്കുക. അതിലേക്ക് എടുത്തു വെച്ച ഒരു കപ്പ് പഞ്ചസാര ചേർക്കാം. ആ പുഡ്ഡിം​ഗ് ഡിഷിൽ പഞ്ചസാര കരിയിക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ പഞ്ചസാര കരിയിച്ചിട്ട് ഇതിലേക്ക് എടുത്താൽ മതി. പഞ്ചസാര കാരമലൈസ് ചെയ്ത ശേഷം തീ ഓഫാക്കാം. എന്നിട്ട് നമുക്കിത് മാറ്റി വെക്കാം.

ഇനി നമുക്ക് കോക്കനട്ട് ഫ്ലാൻ ഉണ്ടാക്കാനായി ബാക്കി ചേരുവകള്‍ ചേർക്കാം. ഇതിനായി ഒരു ബൗളിലേക്ക് കണ്ടൻസ് മിൽക്ക് എടുക്കാം. ഇതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാ പാൽ ചേർക്കാം. ഇനി നമുക്ക് മുട്ട ചേർക്കണം. ആറ് മുട്ടയാണ് എടുത്ത് വച്ചിരിക്കുന്നത്. അത് മുഴുവനും ചേർക്കാം. ശേഷം ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇനി ഇതിലേക്ക് തേങ്ങ ചിരവിയത് ചേർക്കണം. നമ്മൾ സാധാരണ കാരമൽ കസ്റ്റേഡ് ഉണ്ടാക്കുമ്പോൾ വാനില എസന്സ് തുടങ്ങിയവ ചേർക്കാറുണ്ട്. എന്നാൽ ഇവിടെ കട്ടിയുള്ള തേങ്ങാ പാലാണ് ചേർത്തിരിക്കുന്നത്. ഇതെല്ലാം കൂടിവരുമ്പോൾ ഒരു കോക്കനട്ട് ഫ്ലേവർ ലഭിക്കും. ഇത് നമുക്ക് നേരത്തെ കാരമലൈസ് ചെയ്ത് വെച്ചിരിക്കുന്നതിലേക്ക് ചേർക്കാം.

ഇനി ഇത് ഒരു ഫോയിൽ പേപ്പർ വച്ച് കവർ ചെയ്ത് ഒരു മണിക്കൂർ സ്റ്റീം ചെയ്ത് എടുക്കണം. അതിന് വേണ്ടി വെള്ളം ചൂടാക്കിയിട്ടുണ്ട്. അതിലേക്ക് നമ്മൾ പുഡ്ഡിംഗ് ബൗൾ എടുത്ത് വച്ച് ഒരു മണിക്കൂർ ആവി കേറ്റി വേവിക്കണം. ഒരു മണിക്കൂറിന് ശേഷം നമുക്ക് തുറന്ന് നോക്കാം. ഇത് സെറ്റായി റെഡിയായിരിക്കും. ഇതി​ന്റെ ചൂട് മാറിയ ശേഷം കത്തിവെച്ച് സൈഡ് കട്ട് ചെയ്ത്കൊടുത്തതിന് ശേഷം മറ്റൊരു പ്ലെയ്റ്റിലേക്ക് കമിഴ്ത്തി ഇടാം. ഇനി നമുക്ക് ഇത് തണുപ്പിച്ചോ, അല്ലാതയോ സെർവ് ചെയ്യാം.

ഈ വരുന്ന ക്രിസ്തുമസ് സീസണിൽ തീർച്ചയായും നിങ്ങളിത് ട്രൈ ചെയ്ത് നോക്കാം. എല്ലാവർക്കും ഇഷ്ടപ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close