BIZ

ക്ഷേത്രത്തിൽ തേങ്ങ ഉടച്ചാൽ നേടൂ വെള്ളം തിരികെ തീർത്ഥമായി; യന്ത്രം സ്ഥാപിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി

തഞ്ചാവൂർ: വഴിപാടായി തേങ്ങ ഉടക്കുമ്പോൾ ആ തേങ്ങയിലെ വെള്ളം തീർത്ഥമായി കുപ്പിയിൽ നൽകുന്ന സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ തഞ്ചാവൂർ പുന്നൈനല്ലൂർ മാരിയമ്മൻ ക്ഷേത്രം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി (ഐഐഎഫ്പിടി)യുടെ നേതൃത്വത്തിലാണു യന്ത്രം സ്ഥാപിച്ചത്.

ഈ മെഷീന്റെ നിശ്ചിത ഭാഗത്ത് തേങ്ങ എറിഞ്ഞുടക്കുമ്പോൾ ആ വെള്ളം അരിച്ച് അണുനശീകരണം നടത്തി ശീതീകരണ സംവിധാനമുള്ള വലിയ ടാങ്കിൽ ശേഖരിക്കപ്പെടുന്നു.ഈ ടാങ്കിൽ നിന്നും ഭക്തർക്ക് വെള്ളം തീർത്ഥമായി വിതരണം ചെയ്യും. മെഷീനിലെ പൈപ്പിനു താഴെ കുപ്പി വച്ചാൽ തേങ്ങ വെള്ളം ലഭിക്കുന്നു. 10 ദിവസം വരെ ഇത് സൂക്ഷിക്കാം. ഈ സംവിധാനത്തിന് ആകെ ചെലവായത് 7 ലക്ഷം രൂപയാണ്. 5000 തേങ്ങയാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തിൽ ഭക്തർ ഉടയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ സംവിധാനം വളരെ പ്രയോജനപ്രദമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close