Movies

ലാജോ ജോസിന്റെ ‘കോഫി ഹൗസ്’ സിനിമയാകുന്നു ; ഒരുങ്ങുന്നത് ബോളിവുഡിൽ

മലയാളത്തിൽ പുതുകാലത്തെ മികച്ച കുറ്റാന്വേഷണ കഥകളുടെ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘കോഫി ഹൗസ്’ സിനിമയാകുന്നു. ബോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത്. ഓർഡിനറി, അനാർക്കലി, ഇനി പുറത്തിറങ്ങാനുള്ള കാളിയൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് രാജീവ് ഗോവിന്ദനാണ് മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുക. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലാജോ ജോസ് തന്നെയാണ് നോവൽ സിനിമയാകുന്നു കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.


അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം,


സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്. അതും വലിയൊരു സ്വപ്നം!
ശ്രീ. ജി. ആർ. ഇന്ദുഗോപന്റെ വാക്കുകൾ കടമെടുത്താൽ…
“സിനിമ എന്നു പറഞ്ഞാൽ അക്കരെയിലേക്കുള്ള വഞ്ചി യാത്രയാണ്.”
അങ്ങനെ വഞ്ചിയിൽ കാലെടുത്തു വച്ചു.
അമരത്ത് ഓർഡിനറി, അനാർക്കലി (കാളിയൻ) എന്നീ സിനിമകൾ നിർമ്മിച്ച Rajeev Govindan ആണുള്ളത്.
അതാണ് യാത്രയിലെ ഏക ധൈര്യം.
Hope everything falls in place and we land safely.
കോഫി ഹൗസിനെ എല്ലാ കുറവുകളോടും കൂടി സ്നേഹിച്ചതിനും കൂടെ നിൽക്കുന്നതിനും ഒരുപാടു നന്ദി.

നേരത്തെ തന്റെ നോവലിലെ പല കഥാസന്ദർഭങ്ങളും മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയിലുണ്ട് എന്ന് ലാജോ ജോസ് ആരോപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close