NEWSWORLD

ആയിരകണക്കിന് വർഷം പഴക്കമുള്ള ശവപ്പെട്ടി; കാഴ്ചക്കാരെക്കാത്ത് ദുബായ് എക്സ്പോയിൽ

ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് ഈജിപ്റ്റിൽ അടക്കം ചെയ്ത പുരോഹിതന്റെ ശവപ്പെട്ടി ദുബായിലെത്തിച്ചു. വലിയ സുരക്ഷ സന്നാഹങ്ങളോടെയാണ് മനുഷ്യരൂപത്തിലുള്ള അതിപുരാതന ശവമഞ്ചം ദുബായിലെത്തിച്ചത്. ആറുമാസം എക്സ്പോ 2020 യിലെ ഈജിപ്ഷ്യൻ പവലിയനിൽ ഈ പെട്ടി ഉണ്ടാവും. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഫറോവമാരുടെ കാലത്ത് ജീവിച്ചിരുന്ന ഇഡോസിറിന്റെ മകൻ സാംറ്റിക് എന്ന പുരോഹിതന്റെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയാണിതെന്ന് ഇതെന്ന് ഈജിപ്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഈജിപ്ഷ്യൻ ദേവതമാരുടെയും, പ്രാപ്പിടിയന്റെ അതിമനോഹരമായ ചിത്രങ്ങളടക്കമുള്ള ഈ ശവപ്പെട്ടി ഇനി ആറുമാസം ദുബൈ എക്സ്പോ 2020ലെ ഈജിപ്ഷ്യൻ പവലിയനിൽ കാണികൾക്കയാണ് കൊണ്ടെത്തിച്ചിട്ടുള്ളത്‌. ഈജിപ്തിലെ സഖാറ മേഖലയിൽ നിന്ന് കണ്ടെത്തിയതാണ് ഈ പ്രാചീന ശവപ്പെട്ടി. ഇതിന് പുറമെ ടൂടൻകാമൻ രാജാവ് ഉപയോഗിച്ച വസ്തുക്കളുടെ പകർപ്പുകളും എക്സ്പോയിലെ ഈജിപ്ഷ്യൻ പവലിയനിൽ എത്തിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close