Uncategorized

കയർമേഖലയുടെ വികസനത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പിണറായി സർക്കാർ ; മേഖലയുടെ വികസനത്തിന് 52.86 കോടി രൂപ ചെലവഴിക്കുമെന്ന് വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കയർമേഖലയുടെ വികസനത്തിന് പിണറായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ സർക്കാർ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണർവാണ് ഉണ്ടാക്കിയതെന്നും ഈ സർക്കാരിന്റെ കാലത്ത് അത് പൂർത്തിയാക്കുമെന്നും പി രാജീവ് പറഞ്ഞു. കയർ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയർമെഷീനറി ഫാക്ടറി ഓഡിറ്റോറിയത്തിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

2015-16 ൽ 7000 ടൺ മാത്രമായിരുന്നു കയർ ഉൽപ്പാദനം. ഇപ്പോൾ 25,000 ടണ്ണിലേക്ക് അത് വർധിച്ചു. ഇത് 30,000 ടണ്ണിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട കൊവിഡ് ലോക്ഡൗണിനെ തുടർന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവർക്ക് 1000 രൂപ വീതമുള്ള ധനസഹായ വിതരണവും നടന്നുവരുകയാണെന്നും 40000 ത്തോളം തൊഴിലാളികൾക്ക് തുക ഇതിനകം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച്‌ കയർമേഖലയുടെ വികസനത്തിനും ഉത്പാദനത്തിനുമായി 52.86 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയറുത്പാദനം 30,000 ടണ്ണിലെത്തിക്കും. 2015-16 കാലത്ത് 11 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കയർമേഖലയിൽ 53.91 ലക്ഷം തൊഴിൽ ദിനങ്ങളുണ്ട്. ഉത്പാദന മേഖലയിൽ 83 ശതമാനത്തിന്റെ വർദ്ധനവ് നേടാനായെന്നും മന്ത്രി പറഞ്ഞു.

‘ഭൂവസ്ത്ര വില്പനയുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു. തൊഴിലുറപ്പ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാണിത്. സംഭരിച്ച കയർ വില മുഴുവൻ ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീർക്കാൻ കയർഫെഡിന് 10 കോടി രൂപ അനുവദിച്ചു. ഉത്പന്ന സംഭരണത്തിന് കയർ കോർപറേഷന് 15 കോടി രൂപയും നൽകി’- മന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close