INDIANEWS

ബിജെപിയുടെ ശക്തയായ ബിജെപി നേതാവിന്‌ അംഗീകാരം; മികച്ച പാര്‍ലമെന്റേറിയന്‍, മന്ത്രി തുടങ്ങിയ വിശേഷണങ്ങള്‍ക്ക്‌ അര്‍ഹയായ സുഷമസ്വരാജിന്റെ പേരില്‍ കോളജ്‌

ഡൽഹി: സുഷമ സ്വരാജിന്റെ പേരിൽ ഡൽഹി സർവ്വകലാശാലയ്‌ക്ക് കീഴിൽ പുതിയതായി കോളേജ് വരാൻ പോകുന്നു.യൂണിവേഴ്‌സിറ്റി 100ന്റ നിറവിൽ നിൽക്കുന്ന വേളയിലാണ് പുതിയതായി തുടങ്ങുന്ന കോളേജിന് ഡൽഹിയുടെ ആദ്യ വനിത മന്ത്രി കൂടിയായ സുഷമ സ്വരാജിന്റെ പേര് നൽകാൻ തീരുമാനിച്ചതെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രി, യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിൽ, എക്‌സിക്യൂട്ടീവ് കൗൺസിൽ എന്നിവരെടുക്കും.

കഴിഞ്ഞ വർഷം മാർച്ചിൽ കോളേജിന്റെ പേര് ജനങ്ങൾക്ക് നിർദ്ദേശിക്കാനുള്ള അവസരം നൽകിയപ്പോളും ഉയർന്നു കേട്ടത് സുഷമ സ്വരാജിന്റെ പേരാണ്. ഫത്തേപൂർ ബേരിയിലെ ഭട്ടി കലാൻ ഗാവോവിലാണ് പുതിയ കോളേജും ഫെസിലിറ്റേഷൻ സെന്ററും ആരംഭിക്കുന്നത്. പുതിയ കോളേജ് പെൺകുട്ടികൾക്ക് വേണ്ടി മാത്രമായിരിക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close