NEWSWORLD

റിയാദ് സീസണ്‍ ആഘോഷങ്ങള്‍ക്ക് വർണ്ണാഭമായമായ തുടക്കം; വരും ദിവസങ്ങളിൽ നഗരത്തിലെ 14 സ്ഥലങ്ങളിലായി 7,500 ഓളം കലാകായികവിനോദ പരിപാടികള്‍ അരങ്ങേറും

റിയാദ്: റിയാദ് സീസണ്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സൗദി അറേബ്യ നാളിതുവരെ കാണാത്ത ജനപങ്കാളിത്തത്തിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങ് കാണാനായി എത്തിയത് ഏഴര ലക്ഷം പേര്‍. ഇതിനു പുറമേ ലക്ഷകണക്കിന് ആളുകൾ ചാനലുകളിലും ഓണ്‍ലൈനിലും തത്സമയം ചടങ്ങുകള്‍ കണ്ടു.

ചടങ്ങിൽ ഏറെ കൗതുകമുയർത്തിയത് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ ആലുശൈഖ് സീസണ്‍ ഉദ്ഘാടനം പ്രഖ്യാപിക്കുമ്പോള്‍ 2,760 ലേറെ പൈലറ്റില്ലാ വിമാനങ്ങള്‍ ആകാശത്ത് ഉയര്‍ന്ന് പൊങ്ങി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരെന്റയും ചിത്രങ്ങള്‍ എല്‍.ഇ.ഡി രശ്മികള്‍ കൊണ്ട് വരച്ചതാണ്. അതിനു പിന്നാലെ റിയാദ് സീസണ്‍ ഉത്സവത്തിന്റെ ലോഗോയും ആകാശത്ത് വരച്ചു.

ഫാന്‍സി ഡ്രസുകളിലെത്തിയ കാലാകാരന്മാരുടെ ഘോഷയാത്രയും താളമേളകളും ഉദ്ഘാടന ചടങ്ങിന് കൂടുതൽ കാഴ്ച നൽകി. പ്രശസ്ത ഗുസ്തിക്കാരന്‍ അണ്ടര്‍ടൈക്കറടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വലിയ വെടിക്കെട്ടുകള്‍ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തു. രാത്രി ഏെറ വൈകി അരങ്ങേറിയ പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുളിന്റെ സംഗീത പരിപാടിയോടെ ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു. റിയാദ് നഗരത്തിലെ 14 സ്ഥലങ്ങളിലായി ഒരുക്കുന്ന വേദികളില്‍ 7,500 ഓളം കലാകായികവിനോദ പരിപാടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങേറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close