KERALANEWS

മൊബൈലിനായി സഹോദരിയുമായി വഴക്കുണ്ടായി ; പിടിവലിക്കിടെ ഫോൺ താഴെ വീണ് പൊട്ടി ; അച്ഛൻ വഴക്ക് പറയുമെന്ന് പേടിച്ച് പത്തം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം : മൊബൈൽ ഫോൺ താഴെ വീണ് പൊട്ടിപ്പോയി. ഇതറിഞ്ഞാൽ അച്ഛൻ വഴക്കു പറയുമെന്ന് പേടിച്ച് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം ആണ് ജീവനൊടുക്കിയത്. മൊബൈലിനായി സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോൺ താഴെ വീണ് പൊട്ടിയത്.

ഫോൺ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി പറഞ്ഞതിന് പിന്നാലെയാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close