MoviesNEWSTrending

വാരിയം കുന്നൻ എത്തുന്നു രണ്ടു ഭാ​ഗങ്ങളായി; അഭിനേതാക്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉടൻ പുറത്ത് വിടും; പ്രതികരണവുമായി കോമ്പസ് മൂവീസ്

2020 ജൂൺ 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളോട് ഉള്ള കോമ്പസ് മൂവീസ് ഔദ്യോഗിക പ്രതികരണവുമായി രം​ഗത്തെത്തി. സിനിമയുടെ സംവിധായകനായ ആഷിഖ് അബുവും നായകനായ പൃഥ്വിരാജ് സുകുമാരൻ എന്നിവർ സിനിമയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കോമ്പസ് മൂവീസ് തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വാര്യംകുന്നൻ എന്ന സിനിമ അതിൻറെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിൽ ആണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലമ്പാർ കലാപത്തിന്റെയും ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടുഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും ആ ദിശയിൽ വിപുലമായ പിന്നണി പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു എന്നുമാണ് കോമ്പസ് മൂവീസ് വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ പറ്റിയും നടീനടന്മാരെ കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.

വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.

സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.

തുടർന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നൻ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിൻറെ മുൻകാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയായി. തുടർന്ന് റമീസ് താൽക്കാലികമായി സിനിമയിൽ നിന്ന് പിൻമാറി. മലബാർ വിപ്ലവത്തിൻറെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല.

പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്. ആദ്യം നിർമാതാക്കൾ ഈ സ്ക്രിപ്റ്റുമായി സമീപിച്ചത് സംവിധായകൻ അൻവർ റഷീദിനെയാണ്. നടൻ വിക്രമിനെ നായകനാക്കിയാണ് അൻവർ റഷീദ് ഈ സിനിമ എടുക്കാൻ ആലോചിച്ചിരുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close