KERALANEWS

പരാതിക്കാരനെ ഭീഷണിപ്പെടുത്തി; കൊച്ചി സിറ്റി പോലീസ് കമ്മീഷ്‌ണറോട് ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാൻ ഹൈക്കോടതി. നാളെ വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാകണം എന്നാണ് നിർദേശം.

പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരെ തേവര എസ്ഐ, എസ്എച്ച്ഒ എന്നിവർ ഭീഷണിപ്പെടുത്തി എന്ന ഹർജിയിൽ അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്മിഷണർക്കെതിരായ നടപടി. ഇരുവർക്കും എതിരെ അന്വേഷണം നൽകി റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയതിന് തേവര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനായിരുന്നു സന്തോഷും ഭാര്യയും ഹർജി നൽകിയത്. തേവര സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ശശിധരൻ പിള്ള, എസ്ഐ എയിൻ ബാബു എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close