KERALANEWS

സ്വന്തം മൂത്രം കുപ്പികളില്‍ ശേഖരിച്ച് സൂക്ഷിക്കുന്നവര്‍; സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നവര്‍; പരസ്പരം തല്ലി ഭീകരാന്തരീക്ഷവും; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബസ്റ്റാന്‍ഡിന്‍റെ സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: ട്രിവാൻഡ്രം ഡെവലപ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ദിവസവും യാത്രക്കാരായി എത്തുന്നത് നൂറു കണക്കിന് ആളുകളാണ്. എന്നാൽ യാത്രക്കാർക്ക് ശല്യം സൃഷ്ടിക്കുന്ന രീതിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

ബസ് സ്റ്റാൻഡിൽ സ്ഥിരം താമസമാക്കിയ ഇവർ ബസ് സ്റ്റാൻഡ് പരിസരം മുഴുവൻ വൃത്തിക്കേട് ആക്കുകയാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ സ്റ്റാൻഡിൽ നിരത്തി അവിടം വൃത്തിക്കേടാക്കുന്നു. കൂടാതെ കുപ്പിയിൽ മൂത്രം ഒഴിച്ച് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചു പരിസരം വൃത്തിക്കേടാക്കുകയും ഒപ്പം യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. യാത്രക്കാരായ സ്ത്രീകളെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നു. രാത്രി സമയത്ത് അസാന്മാർഗിക പ്രവർത്തികളും നടക്കുന്നതായി ഡ്യൂട്ടിയിൽ ഉള്ള സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിൽ നാട്ടുകാരും യാത്രക്കാരുമെല്ലാം പൊറുതിമുട്ടിയിരിക്കുകയാണ്. സംഭവത്തിൽ പോലീസിന്റെ സഹായം തേടുകയാണ് കെഎസ്ആർടിസി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close