Breaking NewsKERALANEWSTrending

പ്ലീനം നടന്നാൽ ഷിബു ബേബിജോൺ പാർട്ടി സെക്രട്ടറിയാകും; അതിന് ഇടനൽകില്ലെന്നുറച്ച് എൻ കെ പ്രേമചന്ദ്രൻ; പാർട്ടി പ്ലീനവും അനിശ്ചിതത്വത്തിൽ; ആർഎസ്പിയിൽ ഇപ്പോൾ അടിയൊഴുക്കുകൾ മാത്രം

കൊല്ലം: ആർസ്പിയിൽ ഷിബു ബേബിജോൺ സ്വാധീനം ഉറപ്പിക്കാതിരിക്കാൻ കരുക്കൾ നീക്കി എൻ കെ പ്രേമചന്ദ്രൻ. അടുത്ത മാസം ഒമ്പതിന് ചേരേണ്ട പാർട്ടി പ്ലീനം മാറ്റിവെക്കുന്നതിനുള്ള നീക്കമാണ് പ്രേമചന്ദ്രൻ നടത്തുന്നത് എന്നാണ് സൂചനകൾ. പാർട്ടി പ്ലീനത്തിൽ നേതൃതൃമാറ്റം ചർച്ചയാകുമെന്നും പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും ഷിബു ബേബിജോണിന് പിന്നിൽ അണിനിരക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ആർഎസ്പി ഇടത് ചേരിയിലേക്ക് മാറുകയും എൻ കെ പ്രേമചന്ദ്രൻ അപ്രസക്തനാകുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് പ്രേമചന്ദ്രന്റെ നീക്കം. ആ​ഗസ്റ്റ് ഒമ്പതിന് നടക്കേണ്ട പാർട്ടി പ്ലീനം സംബന്ധിച്ച് കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അണികൾ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സ്വാ​ഗത സംഘം രൂപീകരണം പോലും ഇതുവരെ നടന്നിട്ടില്ല. പിന്നെങ്ങനെ പ്ലീനം നടക്കും എന്നാണ് അണികൾ ചോദിക്കുന്നത്.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോൺ എത്തണമെന്ന വികാരമാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും പങ്കുവെക്കുന്നത്. യുഡിഎഫ് വിടണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ആകും മുമ്പ് പാർട്ടിയുടെ നേതൃത്വം ശക്തമായ കരങ്ങളിൽ എത്തണം എന്നതാണ് ഇവർ ആവശ്യപ്പെടുന്നത്. പാർട്ടി സെക്രട്ടറിയാകാനുള്ള നീക്കങ്ങളാണ് ഷിബു ബേബിജോണും നടത്തുന്നത്. എന്നാൽ, ഷിബു ബേബി ജോൺ പാർട്ടി സെക്രട്ടറി ആകാതിരിക്കാനുള്ള നീക്കങ്ങളാണ് എൻ കെ പ്രേമചന്ദ്രൻ നടത്തുന്നത്.

ലൈം​ഗികത, ന​ഗ്നത, സന്തോഷം; വീണ്ടും സജീവമായി ക്യാപ് ഡി ആഗ്ഡെ

പാർട്ടി പ്ലീനം വിളിക്കണം എന്ന നിർദ്ദേശം ഷിബു ബേബിജോൺ മുന്നോട്ട് വെച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഭൂരിപക്ഷവും പ്രേമചന്ദ്രനൊപ്പമാണ്. എന്നാൽ, മണ്ഡലം സെക്രട്ടറിമാരും ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷവും ഷിബുവിനെ പിന്തുണയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾ നീളും എന്നത് കൊണ്ടു തന്നെ പുനസംഘടനയും ഈ യോ​ഗത്തിൽ ഉണ്ടാകും. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനും പിന്നീട് ഉചിതമായ സമയത്ത് ഇടത് ചേരിയിലേക്ക് മാറാനുമാണ് ഷിബു ബേബിജോൺ പദ്ധതിയിടുന്നത്.

ഗുണ്ടായിസത്തിനു മുകളിൽ പടുത്തുയർത്തിയ സ്ഥാപനമാണ് കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ്

ഓ​ഗസ്റ്റ് ഒമ്പതിനാണ് ആർഎസ്പി പാർട്ടി പ്ലീനത്തിന് സമാനമായ യോ​ഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന സമിതി അം​ഗങ്ങളും ജില്ലാ നേതാക്കളും മണ്ഡലം ഭാരവാഹികളും ഉൾപ്പെടെ 500 ഓളം പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കും എന്നായിരുന്നു തീരുമാനം. എൻ കെ പ്രേമചന്ദ്രൻ ഒഴിയെയുള്ള എല്ലാ സംസ്ഥാന നേതാക്കളും ആർഎസ്പി ഇടത് പാളയത്തിൽ എത്തണമെന്ന നിലപാടിലാണ്. എന്നാൽ, യുഡിഎഫിൽ പാർട്ടി തുടരുന്നതാണ് ​ഗുണകരം എന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതേസമയം, പാർട്ടിയുടെ പൊതുതീരുമാനം എന്തായാലും അത് അം​ഗീകരിക്കും എന്നാണ് പ്രേമചന്ദ്രൻ പാർ‌ട്ടി നേതൃയോ​ഗത്തിൽ വ്യക്തമാക്കിയത്. ഇതോടെ പ്ലീനറി സമ്മേളനത്തിന് തുല്യമായ നിലയിൽ യോ​ഗം വിളിക്കുവാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ, പാർട്ടി പ്ലീനം സംബന്ധിച്ച റിപ്പോർട്ടിം​ഗ് കീഴ് ഘടകങ്ങളിലേക്ക് വരാത്തതും സ്വാ​ഗത സംഘം രൂപീകരിക്കാത്തതും പ്രവർത്തകരെയും അസ്വസ്ഥരാക്കുന്നുണ്ട്.

കേരള കോൺ​ഗ്രസിലെ അധികാര തർക്കം ഇനി പാർട്ടി കമ്മിറ്റികളിലേക്കും

ഷിബു ബേബിജോണും സംസ്ഥാന സെക്രട്ടറി എ എ അസീസും ഉൾപ്പെടെയുള്ള പ്രമുഖർ ആർഎസ്പി യുഡിഎഫ് വിടണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പ്രേമചന്ദ്രന് സിപിഎമ്മിനോടും പിണറായി വിജയനോടും ഒത്തുപോകാനാകില്ലെന്ന സമീപനമാണ്. വ്യക്തി താൽപര്യങ്ങളല്ല, പ്രസ്ഥാനത്തിന്റെ നിലനിൽപ്പാണ് പ്രധാനം എന്ന് ഷിബു ബേബിജോണും അസീസും വ്യക്തമാക്കിയതോടെയാണ് നേതൃയോ​ഗമല്ല പാർട്ടി എന്നും പാർട്ടിയുടെ പൊതു തീരുമാനം എന്തായാലും അം​ഗീകരിക്കും എന്ന നിലപാടിലേക്ക് പ്രേമചന്ദ്രൻ എത്തിയത്.

പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?

നിലവിൽ കൊല്ലത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും മാത്രമാണ് മുന്നണിമാറ്റം ആവശ്യപ്പെടുന്നത് എന്നതാണ് പ്രേമചന്ദ്രന് ആത്മവിശ്വാസം നൽകുന്നത്. മറ്റ് ജില്ലകളിലെ ഭാരവാഹികൾ കൂടി പങ്കെടുക്കുന്ന യോ​ഗത്തിൽ ഭൂരിപക്ഷവും തന്റെ നിലപാടിനെ പിന്തുണയ്ക്കും എന്നും പ്രേമചന്ദ്രൻ കരുതുന്നു. മറിച്ച് സംഭവിച്ചാൽ, ഒന്നുകിൽ പ്രേമചന്ദ്രന് പാർട്ടിക്ക് വിധേയപ്പെട്ട് മുന്നണി മാറ്റം അം​ഗീകരിച്ച് ഇടത് മുന്നണിയിലേക്ക് വരേണ്ടി വരും. അതല്ലെങ്കിൽ പാർട്ടി പിളർത്തുകയോ തനിയെ കോൺ​ഗ്രസിലേക്ക് ചേക്കേറുകയോ ചെയ്യേണ്ടി വരും.

ആർഎസ്പി നേരിടുന്നത് വലിയ പ്രതിസന്ധി

ഒരിക്കൽ കൊല്ലം ജില്ല ആർഎസ്പിയുടെ ചുവപ്പ് കോട്ടയായിരുന്നു.കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ കക്ഷിയും. എന്നാൽ ഇന്ന് ആർഎസ്പി എന്ന പ്രസ്ഥാനം അതിന്റെ സ്വാഭാവിക മരണത്തിലേക്കുള്ള യാത്രയിലാണ്. തുടർച്ചയായ രണ്ട് നിയമസഭകളിൽ ആർഎസ്പിക്ക് പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ്. ഇതോടെ, ഇടതുപക്ഷം വിടാനുള്ള നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചർച്ചകളും പാർട്ടി അണികളിൽ സജീവമാകുകയാണ്.

‘ഇടതുപക്ഷ ഐക്യമെന്ന കടമ നിർവഹിക്ക നാം’

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംപൂജ്യരാകാനായിരുന്നു ആർസ്പിയുടെ വിധി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽ വരെ കാര്യങ്ങളെത്തി.

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ

ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിൻറെ സീറ്റാണ്. എന്നാൽ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു. ദയനീയ പരാജയമായിരുന്നു ഇക്കുറിയും ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകരിൽ ഒരാൾക്ക് അവസരം

പാളയത്തിൽ പട കാരണം ആണ് ആർ എസ് പിക്ക് എൽഡിഎഫിൽ കൊല്ലം സീറ്റ് നഷ്ടമായത്. തുടർന്ന് രാജ്യസഭയിലേക്ക് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണി അയച്ചു. തുടർന്ന് വി എസ് അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎൽഎ ആകാൻ കഴിഞ്ഞില്ല. അധികാര പദവികളിൽ ഇല്ലാതെ അഞ്ചു കൊല്ലം നിൽക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോൾ ആർഎസ്പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ആർ എസ് പി യുടെ പ്രവർത്തനം ഇങ്ങനെയാണു പോകുന്നതെങ്കിൽ പാർട്ടിയിൽ നിൽക്കുവാൻ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്നും തികച്ചും വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികൾ ചോദിച്ചു തുടങ്ങി.

പാസഞ്ചർ, മെമു ട്രെയിൻ സർവീസും സീസൺ ടിക്കറ്റും പുനസ്ഥാപിക്കണം

പാർട്ടി സംഘടന നാൾക്കുനാൾ ദുർബലമാകുന്നു എന്നതാണ് താഴേ തട്ടിലുള്ള നേതാക്കളെയും അണികളെയും അസ്വസ്ഥരാക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ ഷിബു ബേബിജോൺ അല്ലാതെ പ്രവർത്തകരുടെ മനസ്സറിഞ്ഞ് ഒപ്പം നിൽക്കുന്ന മറ്റൊരു നേതാവില്ല. കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് ജയിച്ച പ്രേമചന്ദ്രന് സ്വന്തം പ്രതിച്ഛായ മാത്രമാണ് വലുത്. മറ്റ് നേതാക്കളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ എത്രനാൾ തുടരാനാകും എന്നതാണ് ആർഎസ്പി അണികൾ നേതൃത്വത്തോട് ഉയർത്തുന്ന ചോദ്യം.

ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ ഒരു മരണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close