INDIANEWS

‘ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തെ ഞാൻ നി​സാ​ര​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ല’; ബ​ലാ​ത്സം​ഗം ആ​സ്വ​ദി​ക്കൂ​വെ​ന്ന വിവാദ പ​രാ​മ​ർ​ശത്തിൽ മാ​പ്പ് പ​റ​ഞ്ഞു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

ബം​ഗ​ളൂ​രു: ബ​ലാ​ത്സം​ഗം ആ​സ്വ​ദി​ക്കു​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന‌​ട​ത്തി​യ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​ആ​ർ. ര​മേ​ഷ് കു​മാ​ർ മാ​പ്പ് പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെയാണ് മാപ്പപേക്ഷ നടത്തിയത്. ബ​ലാ​ത്സം​ഗ​ത്തെ കു​റി​ച്ച് ഞാ​ൻ ന​ട​ത്തി​യ ഉ​ദാ​സീ​ന​വും അ​ശ്ര​ദ്ധ​വു​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ത്ഥ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എന്ന് രമേഷ് കുമാർ തന്റെ ട്വിറ്ററിൽ കുറിച്ചു.

എ​ന്‍റെ ഉ​ദ്ദേ​ശം ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തെ നി​സാ​ര​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും ഇ​നി മു​ത​ൽ ഞാ​ൻ എ​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ സ്പീ​ക്ക​ർ വി​ശ്വേ​ശ്വ​ർ ഹെ​ഗ്‌​ഡെ ക​ഗേ​രി എ​ല്ലാ​വ​ർ​ക്കു​മാ​യി സ​മ​യം അ​നു​വ​ദി​ച്ചാ​ൽ എ​ങ്ങ​നെ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ര​മേ​ഷ് കു​മാ​ർ അ​തി​രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close