INDIANEWS

സീറ്റ് നൽകി കാശ് വാങ്ങുന്നു; തന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് പണം നൽകാത്തതിനാൽ; പ്രിയങ്കക്കെതിരെ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക

ലക്‌നൗ: വരാനിരിക്കുന്ന നിമയസഭാ തെരഞ്ഞെടുപ്പിൽ പണം വാങ്ങിയാണ് കോൺഗ്രസ് സീറ്റ് നൽകുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകയായ ഡോ. പ്രിയങ്ക മൗര്യ. പ്രിയങ്കാ ഗാന്ധി തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു അത് പണം നൽകാത്തതിനാലാണെന്ന് പ്രിയങ്ക മൗര്യ പറഞ്ഞു. ഏതാനും വർഷങ്ങളായി കോൺഗ്രസിന്റെ ക്യാമ്പെയിനായ ‘ഞാൻ പെണ്ണാണ്, എനിക്കും പൊരുതാനാകും’ എന്ന പ്രസ്ഥാനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് പ്രിയങ്ക മൗര്യ.

സ്ഥാനാർത്ഥികളുടെ കാര്യത്തിൽ എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണെന്നും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തന്നെ മനഃപ്പൂർവ്വം ഒഴിവാക്കിയതാണെന്നും പ്രിയങ്ക മൗര്യ പറയുന്നു. ‘ലഡ്കി ഹൂം ലാഡ് ശക്തി ഹൂം’ എന്ന മുദ്രാവാക്യമുയർത്തി സമരം ചെയ്തയാളാണ് താനെന്നും സമൂഹമാദ്ധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരെ എല്ലാം കോൺഗ്രസ് ഉപയോഗപ്പെടുത്തിയെന്നും പ്രിയങ്ക മൗര്യ ആരോപിക്കുന്നു.

വോട്ടർമാരുടെ അടിത്തറ ശക്തിപ്പെടുത്താൻ അവരെന്റെ ജാതി വരെ ഉപയോഗിച്ചു. എന്നാൽ തന്റെ ജാതി ചൂണ്ടിക്കാട്ടിയും കൈക്കൂലി നൽകാത്തതിനാലും തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും പ്രിയങ്ക മൗര്യ പറയുന്നു. സ്ഥാനാർത്ഥിത്വം മുൻകൂട്ടി തീരുമാനിച്ച് വെച്ചിരിക്കുന്നവയാണ്. കോൺഗ്രസിന്റെ പോസ്റ്ററിൽ വന്നത് വെറുതെയാണ്. തന്നെ കോൺഗ്രസ് മനപ്പൂർവ്വം ഉപയോഗിക്കുകയായിരുന്നുവെന്നും എന്തിനാണ് തന്നെ ഇത്തരത്തിൽ ഉപയോഗിച്ചതെന്നും പ്രിയങ്ക മൗര്യ ചോദിക്കുന്നു.

വോട്ടർമാരെ സ്വാധീനിക്കാനായി ‘സ്ത്രീ ശാക്തീകരണം’ എന്നതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ പ്രധാന അജണ്ട. 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് നൽകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. എന്നാൽ പ്രിയങ്കയുടെ വാഗ്ദാനങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇതോടെ പ്രിയങ്കയുടേയും കോൺഗ്രസിന്റേയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close