INDIANEWS

മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചു; ഇന്ധന വിലവർധനയിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്

ഡൽഹി: രാജ്യത്ത് നാൾക്കുനാൾ ഇന്ധന വിലവർധനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അതെ സമയം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് രാജ്യത്ത് ഇന്ധന വില വർധിക്കാത്തതെന്നും രാഹുൽ ആരോപിച്ചു.

മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ഈ വർഷം പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർധന (23.53 രൂപ) ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് സഹിതം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

“പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മോദി സർക്കാരിൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്” – പ്രിയങ്ക കുറിച്ചു.

കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും പ്രിയങ്ക ഗാന്ധി ഷെയർ ചെയ്ത മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്ത് “അച്ഛേ ദിൻ” (നല്ല ദിനങ്ങൾ) എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് സർക്കാരിനെ പരിഹസിച്ചു. മുംബൈയിൽ ഡീസൽ ലിറ്ററിന് 104.38 രൂപയും ഡൽഹിയിൽ ലിറ്ററിന് 96.32 രൂപയുമാണ് വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close