KERALANEWS

ഒടുവിൽ ഒ രാജഗോപാൽ വെളിപ്പെടുത്തുന്നു; കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു; സംസ്ഥാനത്ത് കോലിബീ സഖ്യമുണ്ടെന്നും മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഒടുവിൽ ഒ രാജഗോപാൽ വെളിവാക്കുന്നു, കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോലീബി സഖ്യമുണ്ടെന്ന സി.പി.എം ആരോപണം ശരിവച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ. രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് കോലീബി സഖ്യത്തെക്കുറിച്ചുള്ള വിവാദ വെളിപ്പെടുത്തൽ. ബി.ജെ.പിയും കോൺഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് പുസ്തകത്തിൽ പറയുന്നു.

1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി യു.ഡി.എഫ് ധാരണയുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ച് പോലെ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനായില്ല. പി.പി. മുകുന്ദന്റെ പരിചയക്കുറവ് എൽ.ഡി.എഫും യു.ഡി.എഫും മുതലെടുക്കുകയായിരുന്നു. കെ.ജി. മാരാർക്കും രാമൻപിള്ളക്കും കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ സഹായം നൽകിയില്ലെന്നും രാജഗോപാൽ ആരോപിക്കുന്നു. ബി.ജെ.പി വോട്ടുകൂടി നേടിയാണ് യു.ഡി.എഫ് അന്ന് അധികാരത്തിലെത്തി

ഒടുവിൽ ഒ രാജഗോപാൽ വെളിപ്പെടുത്തുന്നു; കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു; സംസ്ഥാനത്ത് കോലിബീ സഖ്യമുണ്ടെന്നും മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഒടുവിൽ ഒ രാജഗോപാൽ വെളിവാക്കുന്നു, കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോലീബി സഖ്യമുണ്ടെന്ന സി.പി.എം ആരോപണം ശരിവച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ. രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് കോലീബി സഖ്യത്തെക്കുറിച്ചുള്ള വിവാദ വെളിപ്പെടുത്തൽ. ബി.ജെ.പിയും കോൺഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് പുസ്തകത്തിൽ പറയുന്നു.

1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി യു.ഡി.എഫ് ധാരണയുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ച് പോലെ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനായില്ല. പി.പി. മുകുന്ദന്റെ പരിചയക്കുറവ് എൽ.ഡി.എഫും യു.ഡി.എഫും മുതലെടുക്കുകയായിരുന്നു. കെ.ജി. മാരാർക്കും രാമൻപിള്ളക്കും കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ സഹായം നൽകിയില്ലെന്നും രാജഗോപാൽ ആരോപിക്കുന്നു. ബി.ജെ.പി വോട്ടുകൂടി നേടിയാണ് യു.ഡി.എഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാൽ പറഞ്ഞു.

1991ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ചില മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്ന സി.പി.എം ആരോപണമാണ് കോലിബി സഖ്യമെന്ന് അറിയപ്പെട്ടത്. കെ.ജി. മാരാരുടെ ജീവചരിത്രത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ബേപ്പൂർ, വടകര എന്നീ മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രരെ നിർത്താനും കെജി മാരാർ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് ദുർബല സ്ഥാനാർത്ഥിയെ നിർത്തി സഹായിക്കാമെന്നായിരുന്നു ധാരണ. തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ള, തിരുവനന്തപുരത്ത് ഒ രാജഗോപാൽ എന്നിവർക്ക് രഹസ്യ പിന്തുണ നൽകാമെന്നും യു.ഡി.എഫ് വാഗ്ദാനം നൽകിയിരുന്നു

യതെന്നും രാജഗോപാൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close