INDIANEWSTop News

രാഷ്ട്രീയകച്ചവടം വീണ്ടും; ഡൽഹിയിലെത്തി ബിജെപിയിൽ ചേർന്നത് മണിപ്പൂർ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി; കാലുവാരൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

ദില്ലി: മണിപ്പൂർ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേന്‍ സിങ് ആണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് ദാസിന് പാർട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്.

ഏറെ നാളായി മണിപ്പൂർ കോൺഗ്രസ്സിൽ നിലനിൽക്കുന്ന ഭിന്നതകൾ തുടർന്നാണ് കോൺഗ്രസിൽ നിന്നുള്ള കൂടുമാറ്റമെന്നാണ് കൊന്തോജം വ്യക്തമാക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പടം വഹിക്കുന്ന ബിരേൻ സിങ്ങും കോൺഗ്രസ്സിൽ നിന്ന് കൂടുമാറിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ഭരണം മണിപ്പൂരിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവന്നു എന്നാണ് ഗോവിന്ദാസിന് അംഗത്വം നൽകുന്ന ചടങ്ങിൽ ബീരേൻ സിംഗ് പ്രസ്താവിച്ചത്.

കഴിഞ്ഞമാസം അവസാനമാണ് ദാസ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താൻ രാജിവെക്കുന്നതെന്ന് ദാസ് പറഞ്ഞിരുന്നു. എംഎൽഎ സ്ഥാനം അടക്കം ഒഴിഞ്ഞാണ് ദാസ് കോൺഗ്രസ്സ് വിട്ടത്. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേൻ സിങിനെ നിയമിക്കുകയും ചെയ്തിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ ഇലക്ഷന് മുന്നോടിയായുള്ള ഈ മാറ്റം ബിജെപിക്ക് പിന്തുണയാവുമെന്ന് മുന്നണി നേതാക്കൾ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിപട്ടികയിൽ ഒന്നാമനായിരുന്ന ഗോവിന്ദാസിന്റെ പാർട്ടി മാറ്റം കോൺഗ്രസ്സിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close