
റാഞ്ചി: തന്റെ മണ്ഡലത്തിലെ റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മനോഹരവും മിനുസമുള്ളതുമായതാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഇൻഫാൻ അൻസാരി. ഇർഫാൻ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വേഗം തന്നെയാണ് ശ്രദ്ധ നേടിയത്.
‘ നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കും. ഇത്തരത്തിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ജമാത്രയിൽ ഉടൻ ആരംഭിക്കുമെന്നും’ ഇർഫാൻ പറയുന്നു.
ഇങ്ങനെയുള്ള റോഡുകൾ ബിജെപിയുടെ കാലത്ത് ഉണ്ടാക്കിയിട്ടില്ല. സംസ്ഥാനത്തെ കൊള്ളയടിക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി ചെയ്തിരുന്നത്. വഴികളിൽ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ വലയുകയാണ്. എന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നുവോ അന്ന് അവിടുത്തെ ജനങ്ങൾക്ക് ഈ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്നും ഇർഫാൻ അവകാശപ്പെടുന്നു. ഇർഫാന്റെ പരാമർശത്തിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.