INDIANEWS

സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങി കോൺഗ്രസ്സ്; രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യം

ന്യൂ‍ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ്സ്. ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. അധ്യക്ഷ പദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുമെന്ന് ലഭിക്കുന്ന റിപ്പോർട്ട്.

എ.കെ.ആന്റണിയും, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് നിർബന്ധിക്കുകയും തുടർന്ന് ചർച്ചയിൽ ഉയർന്ന ആവശ്യം പരിഗണിക്കാമെന്ന് രാഹുൽ സമ്മതിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരം. അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തകസമിതി യോഗത്തിൽ തീരുമാനിച്ചു.

2017ൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധിയെ താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം പല സന്ദർഭത്തിലും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ പേര് ഉയർന്ന വന്നെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഇന്ന് നടന്ന യോഗത്തിൽ നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡന്റില്ലെന്ന് ആരോപണമുന്നയിച്ച ജി23 നേതാക്കൾക്കുള്ള മറുപടിയായി താൻ പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്ന് സോണിയ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ പറയുകയുണ്ടായി. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തന്നോട് നേരിട്ടാവാം എന്നും മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട എന്നും കടുത്ത ഭാഷയിൽ സോണിയ ഗാന്ധി മറുപടി നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close