INDIANEWS

കോൺഗ്രസ്സിന്റെ അധ്യക്ഷനായി രാഹുൽ ഗാന്ധി വരണം; പ്രമേയം അവതരിപ്പിച്ച് വിദ്യാർത്ഥി സംഘടന

ന്യൂ ഡൽഹി: കോൺഗ്രസ്സ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്‌ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയുടെ പ്രമേയം. ഞായറാഴ്ച്ചയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഇത്തരത്തിലൊരു പ്രമേയം സംഘടന പാസാക്കിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം വരുന്നതോടെ വിദ്യാർത്ഥികൾ സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടാവുമെന്നും പ്രമേയത്തിൽ പറയുന്നു.

സംഘടനയുടെ മുന്നോട്ടുള്ള നാളുകളിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ് രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നുള്ള ഒരു നീക്കം നടന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വ മികവിൽ പൂർണ വിശ്വാസമാണെന്നും രാഹുൽ ഗാന്ധിക്ക് രാജ്യത്തെ വിദ്യാർത്ഥികളുമായുള്ള ആഭിമുഖ്യം അംഗീകരിക്കുകയാണെന്നും പ്രമേയത്തിൽ ചൂണ്ടി കാണിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത്‌ വാർഷികം രാജ്യമാകെ ആഘോഷിക്കാൻ സംഘടനാ യോഗത്തിൽ തീരുമാനിച്ചു. ആ ദിവസം വിദ്യാർത്ഥികൾക്കായി എൻഎസ്യുഐയുടെ നേതൃത്വത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കും. കോൺഗ്രസ്സിന്റെ പല പ്രമുഖ നേതാക്കളും ദേശീയ എക്സിക്യൂട്ടീവിന്റെ രണ്ടാം ദിനത്തിൽ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിക്ക് കീഴിൽ രാജ്യം സുസ്ഥിരവും സമാധാനപൂർണവുമായ സമൂഹവുമായി ഉരുമെന്നും സംഘടന വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close