INDIANEWSTop News

“ബി. ജെ. പിക്ക് ബദലാകും കോൺഗ്രസ്” ; പാർട്ടി മാറ്റം വിശദീകരിച്ച് കനയ്യ കുമാർ

ഡൽഹി : കുറച്ചു നാളുകളായി കനയ്യ കുമാർ സി പി ഐ വിട്ട് കോൺഗ്രസിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ ശെരി വെച്ച് കഴിഞ്ഞ ദിവസം കനയ്യ കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കുകയുണ്ടായി. ഇപ്പോൾ തന്റെ പാർട്ടി മാറ്റത്തെ കുറിച്ച് വിശദീകരിക്കുകയാണ് കനയ്യ. “കോൺഗ്രസിൽ ചേരേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. ബാഹ്യ ശക്തികളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. അവർക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം പേറുന്നവരാണവർ. പാർട്ടിയെ രക്ഷിക്കുകയാണ് രാജ്യത്തെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം. അതിന് കോൺഗ്രസിനൊപ്പം നിൽക്കണം. വിമർശനങ്ങൾ മനസിലാക്കാം. എല്ലാവരോടും ഞാൻ ആവശ്യപ്പെടുന്നത് സമയമാണ്, വിശ്വാസവും. എങ്കിൽ ഈ തീരുമാനം ശെരിയാണെന്ന് മനസിലാകും.” അദ്ദേഹം പറഞ്ഞു.

സി. പി. ഐ. ജനറൽ സെക്രട്ടറി ഡി. രാജയുടെ വിമർശനത്തിൽ പരിഭവമില്ല. ഈ സാഹചര്യത്തിൽ അത് സാധാരണമാണ്. പാർട്ടിയോട് സ്നേഹവും നന്ദിയും മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ ഇടത് ചിന്തകളിൽ നിന്ന് വ്യതിചലിച്ചല്ല കോൺഗ്രസ് പ്രവേശനം എന്നും അദ്ദേഹം സൂചിപ്പിച്ചു. താൻ ആരെയും ചതിച്ചിക്കുകയായിരുന്നില്ല. ഉറപ്പായും ബി ജെ പിക്ക് ബദലായി കോൺഗ്രസ് മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close