INDIANEWS

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം എൻസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.

പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യൻ്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തില്ല. ഏഴ് ദിവസം കസ്റ്റഡിയിൽ കിട്ടിയിട്ടും ആര്യൻ്റെ മൊഴിയെടുത്തത് ഒരു തവണ മാത്രമാണെന്നും കോടതി പറഞ്ഞു.

ആര്യന്‍റെ ജാമ്യാപേക്ഷ നേരത്തെ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.

നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ആര്യന്‍ ഖാനും രണ്ടും മൂന്നും പ്രതികളായ അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മന്‍ ധമേച്ച എന്നിവര്‍ക്കുമെതിരെ ലഹരി മരുന്ന് ഉപയോഗിച്ചതിന് മാത്രമല്ല, ലഹരി മരുന്ന് വാങ്ങി, വിതരണം ചെയ്തു എന്നീ കുറ്റങ്ങളും ചേര്‍ത്തിട്ടുണ്ട്. കൊക്കെയ്ന്‍, എം.ഡ‍ി, ചരസ്, എം.ഡി.എം.എ ഗുളികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മരുന്ന് വിതരണക്കാരുമായും വില്‍പ്പനക്കാരുമായും പ്രതികള്‍ നിരന്തരം ബന്ധം പുലര്‍ത്തിയെന്നും ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു.

ലണ്ടനിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യുഎസിൽ നിന്ന് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്‌ഷനിൽ ബിരുദമെടുത്തു. ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തോളം പേർ പിന്തുടരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് അധികവും പങ്കുവയ്ക്കാറുള്ളത്. അമിതാഭ് ബച്ചന്റെ മകളുടെ മകൾ നവ്യ നവേലി നന്ദയുമായി ബന്ധപ്പെട്ടു ഗോസിപ്പുകളുണ്ടായിരുന്നു.

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും ആണ് നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയത്. മാരക ലഹരിമരുന്നുമായി സവർബൻ പോവായിൽ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയർന്നുവന്നത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും വാർത്തകളിൽ നിറഞ്ഞ ആളാണ് ഖത്രി. സുശാന്തിന്റെ മുൻ മാനേജർ‌ ശ്രുതി മോദിയുടെ അഭിഭാഷകൻ, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close