Breaking NewsKERALANEWSTop News

ശബരിമലയിൽ നിയന്ത്രണം; ആദ്യ മൂന്ന് ദിവസങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിക്കും; പമ്പാ സ്നാനം അനുവധിക്കില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ശബരിമലയിൽ നിയന്ത്രണം കൊണ്ടുവരുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിക്കും. പമ്പാ സ്നാനം അനുവധിക്കില്ല. സ്പോട്ട് ബുക്കിംഗ് നിർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വെറിച്ച്യൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയ്യതി മാറ്റി നൽകാനാണ് തീരുമാനം.

ശബരിമല തീർത്ഥാടനം തുടങ്ങുന്ന യാഹചര്യത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒക്‌ടോബർ മാസത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം. എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. തീർത്ഥാടകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇങ്ങനെ.

  • മഴ സമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.
  • മല കയറുമ്പോൾ 2 മീറ്റർ ശാരീരിക അകലം സ്വയം പാലിക്കണം.
  • വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്‌ത്തരുത്.
  • ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.
  • ഇടയ്‌ക്കിടെ കൈ വൃത്തിയാക്കണം. യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതാണ്.
  • വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പർശിക്കരുത്.
  • പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർത്ഥാടനം ഒഴിവാക്കുക.
  • 3 മാസത്തിനകം കൊറോണ വന്നവർക്ക് മല കയറുമ്പോൾ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാൽ തീർത്ഥാടനത്തി മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാർ പൾമണോളജി, കാർഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
  • കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
  • ശുദ്ധജലം മാത്രമേ കുടിക്കാൻ പാടുള്ളൂ.
  • തീർത്ഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയ എല്ലാവരും ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close