KERALANEWS

കേരള അതിർത്തികളിൽ നിയന്ത്രണം ; വലയുന്നത് ഓണത്തിന് വരാനാഗ്രഹിക്കുന്ന മറുനാടൻ മലയാളികൾ

വാളയാർ : കൊവിഡ് കേരള അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കുമ്പോൾ വലയുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് വരാനാഗ്രഹിക്കുന്ന മലയാളികൾ . ഇതവണയും നാട്ടിലെത്തി ഓണം കൂടാനോ ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനോ കഴിയില്ല.
മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും അതിർത്തി കടക്കാനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ആശങ്കയിലാക്കിയത്. ഓണത്തിനു മാത്രം അവധി എടുത്തുവരുന്ന മിക്കവരുടെയും കാര്യം ഇതോടെ പ്രതിസന്ധിയിലായി. കേരള അതിർത്തി കടക്കാൻ കോവിഡ് 19 ജാഗ്രത പോർട്ടലിൽ റജിസ്ട്രേഷനും ഒപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയിട്ടുണ്ട്.

മതിയായ രേഖകൾ ഇല്ലാതെ വരുന്നവരെ അതിർത്തിയിൽനിന്ന് മടക്കി അയക്കും എന്നാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിനുനാളുകൾ ഉണ്ട്. മിക്കവർക്കും ഒരു വർഷത്തിലേറെയായി നാട്ടിലെത്താനായിട്ടില്ല. ജോലി ആവശ്യത്തിനും പഠനത്തിനുമായി പോയവരാണ് കൂടുതൽ ആളുകളും . കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലുമാണ് കൂടുതൽ മലയാളികളുള്ളത്. നിലവിൽ തമിഴ്നാടും കർണാടകയും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കേരളവും നിബന്ധനകൾ പാലിച്ചു പരിശോധന കർശനമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close