INDIANEWS

തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പി; പാചകക്കാരൻ അറസ്റ്റിൽ

ലക്‌നൗ: ഭക്ഷണം തയാറാക്കുന്നതിനിടെ മാവില്‍ തുപ്പിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുറാദ്‌നഗര്‍ സ്വദേശി ഷദാബ് മിയ ആണ് അറസ്റ്റിലായത്. തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെയാണ് ഇയാള്‍ മാവില്‍ തുപ്പിയത്. മുറാദ്‌നഗറിലെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു സംഭവം.

സംഭവം കണ്ടുനിന്നയാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പാചകക്കാരനെ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സത്യമാണെന്ന് മനസിലാക്കിയ പൊലീസ് ഷദാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close