KERALANEWS

ആചാര്യ ദേവേന്ദ്ര സൂര്യവംശി എത്തുന്നു; സനാതന അദ്വൈത ആശ്രമ മഠാധിപതി സ്വാമി രാജേന്ദ്ര ഗുരുദേവന് മഹാസാമ്രാജ്യ പട്ടാഭിഷേകം

തിരുവനന്തപുരം: സനാതന അദ്വൈത ആശ്രമ മഠാധിപതി സ്വാമി രാജേന്ദ്ര ഗുരുദേവന് മഹാസാമ്രാജ്യ പട്ടാഭിഷേകം 23 ന്. സൂര്യവംശി ഇൻറർനാഷണൽ അഖാഡ ശ്രീ ശ്രീ ആചാര്യ 1008 മഹാമണ്ഡലേശ്വർ സ്വാമി ദേവേന്ദ്ര സൂര്യവംശി (യൂറോപ്യൻ യൂണിയൻ) യാണ് പട്ടാഭിഷേകത്തിൻ്റെ മുഖ്യാചാര്യൻ. യൂറോപ്യൻ രാജ്യങ്ങളിലെ 13 ശനീശ്വര ആശ്രമങ്ങളുടെ മാധിപതിയാണ് പഞ്ചാബിലെ ജലന്ദർ സ്വദേശിയായ ആചാര്യ ദേവേന്ദ്ര സൂര്യവംശി. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 15 ലക്ഷത്തിലധികം വിശ്വാസികൾ ശനീശ്വര ഭഗവാനായി ഇദ്ദേഹത്തെ ആരാധിക്കുന്നു.

പതിനൊന്ന് ലക്ഷത്തോളം സന്യാസിവര്യന്മാർ സൂര്യവംശീ ഇൻ്റർനാഷണലിൻ്റെ ദീക്ഷിതരായുണ്ട്. 22 ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തുന്ന ദേവേന്ദ്രയ്ക്ക് ശിഷ്യർ ഭക്തിനിർഭരമായ വരവേൽപ്പ് നൽകും. 23 ന് രാവിലെ 9 ന് അദ്ദേഹം നെയ്യാറ്റിൻകര വ്ളാങ്ങാമുറി ഗുരുമന്ദിരത്തിലെത്തും. എംഎൽഎമാരായ എ.അൻസലൻ, സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ്, മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, സൂര്യവംശി ചീഫ് സെക്രട്ടറി ജനറൽ ആനന്ദ് നായർ, ആശ്രമ കാര്യദർശി ശിവാകൈലാസ് തുടങ്ങിയവർ അദ്ദേഹത്തെ സ്വീഹരിക്കും.

തുടർന്ന് മന്ത്ര ദീക്ഷിതർ പൂർണ്ണ കുംഭം നൽകി മഹാസാമ്രാജ്യ പട്ടാഭിഷേക ചടങ്ങിനായി ആനയിക്കും. ഉച്ചയ്ക്ക് 12 വരെയാണ് പട്ടാഭിഷേക ചടങ്ങുകൾ. അതിനുശേഷം അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകും. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ വൃന്ദാവനിൽ വച്ച് സ്വാമി രാജേന്ദ്ര ഗുരുവിന് 1008 മഹാമണ്ഡലേശ്വർ അഭിഷേകം നടന്നിരുന്നു. മഹാസാമ്രാജ്യ പട്ടാഭിഷേകത്തോടെ സ്വാമി രാജേന്ദ്രഗുരു സൂര്യവംശിയായി അവരോധിക്കപ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close