Breaking NewsKERALANEWSTop News

ഇതര മതക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച മുഹമ്മദ് നിസാർ പിന്നീട് പ്രണയിച്ചത് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ റിൻസിയെ; കുഞ്ഞിനെയുമെടുത്ത് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതി കോടതിയിലും പറഞ്ഞത് കാമുകനെ മതിയെന്ന്; ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളുടെ കഥ

കോഴിക്കോട്: കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കൾ ഇരുവരും വിവാഹിതർ. മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ), കുറുവങ്ങാട് സ്വദേശിനി റിൻസി (29) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതര മത വിശ്വാസിയെ പ്രണയിച്ച് വിവാഹം കഴിച്ച മുഹമ്മദ് നിസാർ കഴിഞ്ഞ നാലു വർഷമായി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ റിൻസിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിൻ്റെ ഭാര്യ റിൻസിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തൽമണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിൻസിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിൻസിയാണിതെന്ന് വ്യക്തമാകുന്നത്.

തുടർന്ന് കൊയിലാണ്ടി എസ്ഐ കെടി രഘുവും വനിതാ പൊലീസ് അനഘയും ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകൻ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിൻസി. ചൈൽഡ് ലൈനിലാക്കിയ കുട്ടിയെ ഭർത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ടാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റിൽ സ്പേസിലെ വാടക മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്​ചയാണ് ഇവർ മുറിയെടുത്തത്. ബുധനാഴ്​ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാൽ ജീവനക്കാർ രാത്രിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close