Breaking NewsINDIANEWSTop News

ആദ്യ കുട്ടി മരിച്ചതിന് പിന്നാലെ ​ഗർഭം അലസിയത് രണ്ടു തവണ; ആൺകുഞ്ഞിനെ ദത്തെടുത്തത് ഇനിയൊരു കുഞ്ഞിനായി ശ്രമിച്ചാൽ ഭാര്യയുടെ ജീവൻ അപകടത്തിലാകും എന്നറിഞ്ഞതോടെ; എല്ലാ നിയമ നടപടികളും പൂർത്തിയാക്കി സ്വന്തമാക്കിയ കുഞ്ഞിനെ നഷ്ടമാകുമോ എന്ന വേവലാതിയോടെ ആന്ധ്രയിലെ അധ്യാപക ദമ്പതികൾ

അമരാവതി: അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ നിയമപരമായ സാധ്യതകൾ സംബന്ധിച്ച സൂചനകൾ ഇന്ന് പുറത്തുവരാനിരിക്കെ നെഞ്ചിടിപ്പോടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾ. മലയാളികളുടെ നിയമബോധത്തെയും ഉയർന്ന മൂല്യങ്ങളെയും വിശ്വസിച്ചാണ് ആന്ധ്രയിലെ ഈ അധ്യാപകനും ഭാര്യയും ഇവിടെ നിന്നും കുഞ്ഞിനെ ദത്തെടുത്തത്. തങ്ങളുടേതെന്ന് ഉറച്ചു വിശ്വസിച്ച് ഇത്രനാളും വളർത്തിയത്. എന്നാൽ, കാര്യങ്ങളെല്ലാം പെട്ടെന്ന് കലങ്ങി മറിഞ്ഞതിന്റെ ആശങ്കയിലാണ് ഈ ദമ്പതികൾ.

കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ന്യൂസ്, അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളെ കണ്ടെത്തിയ വിവരം പുറംലോകത്തെ അറിയിച്ചത്. ദത്തെടുത്തവരുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാൽ ദമ്പതിമാരെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാതെയാണ് ഈ വിവരങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഈ കുടുംബം കോടതിയിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

മാതൃഭൂമി ന്യൂസിന്റെ പ്രതിനിധി ആ ദമ്പതികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്ന് ആ അച്ഛനും അമ്മയും പറയുന്നു. നിയമനടപടികൾ കൃത്യമായി പൂർത്തീകരിച്ചെന്നും കുഞ്ഞിനെ വളർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാർ പറഞ്ഞു. അപ്പോഴും മുന്നിലുള്ള വെല്ലുവിളികൾ അവർ തിരിച്ചറിയുന്നു.

Monica Huldt revealed she lets her husband have sex with other women

മറ്റ് സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് അനുവാദം

”ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങൾ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്”- ദമ്പതിമാർ പറഞ്ഞു. ഇത്ര വിവാദമായ സംഭവമായതിനാൽ മാധ്യമങ്ങളോട് കൂടുതൽ ഒന്നും പറയുന്നില്ല.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നതിനാൽ നാലുവർഷം മുന്പാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. ”കേരളത്തിൽ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു”- അദ്ധ്യാപകൻ പറഞ്ഞു.

”നാലു വർഷമായി. ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു. പിന്നീട് രണ്ടുതവണ ഗർഭം അലസി. ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്. കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും. ധാരാളിത്തത്തോടെ വളർത്തുമെന്നല്ല, ആവശ്യമുള്ളതെല്ലാം നൽകി വളർത്തും. നല്ല വിദ്യാഭ്യാസം നൽകാനാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പറ്റുക. അത് ഉറപ്പായും ചെയ്യും. അവന് അഞ്ചു വയസ്സാകുമ്പോൾ ഞങ്ങൾ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും. അവിടെ നല്ല സൗകര്യങ്ങളുണ്ട്”- വിതുമ്പലോടെ ആ അദ്ധ്യാപകൻ പറയുന്നു. കുട്ടിയെ മാതൃഭൂമി ന്യൂസിലെ അനൂപ് ദാസിനെ അവർ കാണിച്ചു കൊടുക്കുകയും ചെയ്തു. നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാൽ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ആ അദ്ധ്യാപകന് ഇപ്പോഴുമുണ്ട്.

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ

നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പൊലീസിനോട് കോടതി റിപ്പോർട്ട് തേടി.

വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.

അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന ഇന്ന് അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.

അശ്ലീലതാരം മിയ ഖലീഫയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അതിനിടെ, അനുപമയുടെ ഭർത്താവ് അജിത്തിനിെതിരെ ​ഗുരുതരമായ ആരോപണണങ്ങളാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ ഉയർത്തുന്നത്. ‘അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു’- മാതൃഭൂമിയോട് ജയചന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്’-ജയചന്ദ്രൻ പറയുന്നു.

ഒരു രാത്രി കിടക്ക പങ്കിടാൻ ലക്ഷങ്ങൾ

‘ഈ സാഹചര്യത്തിൽ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയിൽ നിങ്ങൾ പൂർണമായും തകർന്നുപോകില്ലേ? എല്ലാ ധൈര്യവും സംഭരിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താൻ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ആസമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു’. ‘പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു’.

യുവതി നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ

‘പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ ഞാൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ ഞാൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതിൽ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല. അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകു’ – അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close